'ക്യാപ്റ്റൻ കൂൾ' ഈസ് ബാക്ക്; ഇരുന്നൂറാം ഏകദിനത്തിൽ ടീം ഇന്ത്യയെ നയിച്ച് ധോണി

dhoni-is-back
SHARE

ഇരുന്നൂറാം ഏകദിനത്തിൽ ആരാധകർക്ക് ഒരു സർപ്രൈസ്. ഏഷ്യാകപ്പിലെ സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ ടീമിനെ നയിക്കുന്നത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് നീണ്ട 696 ദിവസങ്ങള്‍ക്ക് ശേഷം ക്യാപ്റ്റൻ കൂൾ ടീം ഇന്ത്യയുടെ അമരത്തെത്തുന്നത്. 

പരുക്ക് മൂലം വിരാട് കോഹ്‍ലി പിന്മാറിയ സാഹചര്യത്തിൽ രോഹിത് ശർമയായിരുന്നു താത്ക്കാലിക ക്യാപ്റ്റൻ. രോഹിതിന് ഇന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. 

ക്യാപ്റ്റനാകുന്നതോടെ മറ്റൊരു റെക്കോർഡും ധോണി സ്വന്തമാക്കി. റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ലെമിങ് എന്നിവർക്കുശേഷം 200 ഏകദിനങ്ങളിൽ ക്യാപ്റ്റനാകുന്ന ആദ്യ താരമായും ഇതോടെ ധോണി മാറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ധോണി.  230 മൽസരങ്ങളിലാണ് റിക്കി പോണ്ടിങ് ഓസ്ട്രേലിയയെ നയിച്ചത്. ഫ്ലെമിങ്ങ് ആകട്ടെ 218 ഏകദിനങ്ങളിൽ ന്യൂസീലൻഡിനെ നയിച്ചു.

ധോണിക്ക് കീഴിൽ ഇതുവരെ 199 ഏകദിനങ്ങൾ ഇന്ത്യ കളിച്ചിട്ടുണ്ട്. 110 എണ്ണത്തിൽ ജയിച്ചപ്പോൾ 74 എണ്ണത്തിൽ തോൽവിയും നാലു മത്സരങ്ങളിൽ സമനിലയുമായി. 11 മത്സരങ്ങള്‍ ഫലമില്ലാതെ പോയി. 

പാകിസ്താനെതിരെ കളിച്ച ടീമിൽ അഞ്ച് പ്രധാന മാറ്റങ്ങളുമായാണ് ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. 

MORE IN SPORTS
SHOW MORE