പുയ്യാപ്ല കഴിഞ്ഞ് 'അളിയാ' വിളി; തിരിഞ്ഞു നോക്കി മാലിക്കിന്റെ അഭിവാദ്യം; വിഡിയോ

ShoaibMalik
SHARE

ഏഷ്യകപ്പിൽ ഇത്തവണ രണ്ട് തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്ക് നേർ വന്നത്. ഈ രണ്ട് മത്സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യൻ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ഭര്‍ത്താവുമായ ശുഐബ് മാലിക്കിന് കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഗ്യാലറിയിലിരുന്ന മലയാളികൾ 'പുയ്യാപ്ലേ' എന്ന് വിളിച്ചതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. അതിന് പിന്നാലെയാണ് ഹിന്ദിയിൽ സഹോദരീയുടെ ഭര്‍ത്താവിനെ വിളിക്കുന്ന ജീജു എന്ന് ഗ്യാലറിയിൽ നിന്നും മാലിക്കിന് വിളി വന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ മാലിക്കിനെ ഉറക്കെ ജീജു എന്ന് വിളിച്ചത്.

കഴിഞ്ഞ മലയാളികളുടെ പുയ്യാപ്ല വിളിയോട് പ്രതികരിക്കാതിരുന്ന മാലിക്ക് പക്ഷെ ഇത്തവണ 'ജീജു' വിളിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ആരാധകരെ തിരിഞ്ഞുനിന്ന് മാലിക്ക് അഭിവാദ്യം ചെയ്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പാക്കിസ്ഥാനെ ജയിപ്പിച്ച മാലിക്ക് ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ 78 റണ്ണുമായി പാക്കിസ്ഥാന്റെ ടോപ് സ്കോററുമായിരുന്നു.

MORE IN SPORTS
SHOW MORE