ഗോൾ മഴയിൽ മാഞ്ചസ്റ്റർ സിറ്റിക്കും, ലിവർപൂളിനും വമ്പന്‍ വിജയം

epl
SHARE

ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ വിജയം. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ തോല്‍പിച്ചു. ലിവര്‍പൂള്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. സെര്‍ജിയോ അഗ്യേറോയാണ് സിറ്റിയുടെ സ്കോറിങ്ങിന് തുടക്കമിട്ടത് .ആദ്യ പകുതിയില്‍ ബെര്‍നാഡോ സില്‍വയും ഗുണ്ടോഗനും ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ റിയാദ് മെഹറസിന്റെ ഇരട്ടഗോളുകള്‍ സിറ്റിക്ക് വമ്പന്‍ ജയമൊരുക്കി.

  

സതാംപ്റ്റനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. സെല്‍ഫ് ഗോളിലൂടെ ലീഡെടുത്ത ലിവര്‍പൂളിനായി ജോയല്‍ മാറ്റിപ്പ് മുഹമ്മദ് സലയ എന്നിവര്‍ ജയമുറപ്പിച്ചു.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വോള്‍വര്‍ഹാംപ്റ്റന്‍ സമനിലയില്‍ തളച്ചു. ലീഡ് നേടിയ ശേഷമായിരുന്നു യുണൈറ്റഡ് മല്‍സരം കൈവിട്ടത്. പതിനെട്ടാം മിനിറ്റില്‍ ഫ്രെഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു . രണ്ടാം പകുതിയില്‍ ജോ മൗട്ടിഞ്ഞോ വൂള്‍ഫ്സിന്റെ സമനില ഗോള്‍ നേടി. ഇടവേളക്ക് ശേഷം സര്‍ അലക്സ് ഫെര്‍ഗുസന്‍ മല്‍സരം കാണാന്‍ ഓള്‍ഡ് ട്രാഫോഡിത്തിയിരുന്നു.

MORE IN SPORTS
SHOW MORE