ചൈന ഓപ്പണിൽ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു; സിന്ധുവും ശ്രീകാന്തും പുറത്ത്

badminton
SHARE

ചൈന ഓപ്പണ്‍ ബാഡ്മിന്റനിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാാനിച്ചു.  ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ചൈനീസ് യുവതാരം ചെന്‍ യുഫെയിയെ നേരിട്ട സിന്ധു മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് തോല്‍വി ഏറ്റുവാങ്ങിയത്. 

ആദ്യഗെയിം 11–21ന് നഷ്ടമായ സിന്ധു അതേ സ്കോറിന് തന്നെ രണ്ടാം ഗെയിം നേടി തിരിച്ചുവന്നെങ്കിലും മൂന്നാം ഗെയിം 15–21ന് യുഫെയി സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ ലോകചാംപ്യന്‍ ജപ്പാന്റെ കെന്റോ മൊമൊട്ടോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിനെ തോല്‍പിച്ചത് . സ്കോര്‍ 21–9, 21–11.   

MORE IN SPORTS
SHOW MORE