പട നയിച്ച് രോഹിതും ജഡേജയും; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഉജ്ജ്വലജയം

asia-cup
SHARE

ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. 174 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 83 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മ ജയം അനായാസമാക്കി. 4 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീതം സ്വന്തമാക്കിയ ഭുവനേശ്വര്‍ കുമാറും ബുംറയും ചേര്‍ന്നാണ് ബംഗ്ലദേശിനെ 173 റണ്‍സിന് ഓള്‍ഔട്ടാക്കിയത്. 

അയല്‍ക്കാരെ ഒന്നൊന്നായി തറപറ്റിക്കുകയാണ് ഇന്ത്യ. കോഹ്‌ലിയില്ലാത്ത ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുന്നു രോഹിത് ശര്‍മ. ധവാനൊപ്പമുള്ള 61 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷവും രോഹിത് തുടര്‍ന്നു. ഡി.കെയെ കൂട്ടുപിടിച്ച് ജയത്തിലേക്കെത്തുമ്പോള്‍ 83 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. 33 റണ്‍സുമായി ധോണി ഫോമിലേക്ക് തിരിച്ചെത്തി. 

മറ്റൊരു ഉശിരന്‍ ബോളിങ് പ്രകടനത്തിലൂടെയാണ് ഇന്ത്യ ബംഗ്ലാ കടുവകളെ മെരുക്കിയത്. ഭുവനേശ്വര്‍ കുമാറിന്റെയും ബുംറയുടെയും അച്ചടക്കം ഓപ്പണര്‍മാരെ കൂടാരം കയറ്റി. 

ഹാര്‍ദിക്കിന് പകരക്കാരനായെത്തിയ രവീന്ദ്ര ജഡേജ 29 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ പിഴുതതോടെ കടുവാക്കൂട്ടത്തിന്റെ താളം തെറ്റി. വാലറ്റത്തെ കെട്ടുകെട്ടിച്ച് 3 വിക്കറ്റ് വീതം പോക്കറ്റിലാക്കി ഇന്ത്യയുടെ പേസ് ദ്വയം. 

MORE IN SPORTS
SHOW MORE