ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി പാണ്ഡെ; ആഘോഷമാക്കി ആരാധകർ; വിഡിയോ

pandey-catch
SHARE

ഏഷ്യാ കപ്പിൽ ഇന്നലെ നടന്ന ഇന്ത്യ–പാക്ക് മൽസരത്തിന്റെ തകർപ്പൻ വിജയത്തിനൊപ്പം ആരാധകർ ആഘോഷമാക്കുകയാണ് മനീഷ് പാണ്ഡെയുടെ ഒരു കിടിലൻ ക്യാച്ചും. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പുറത്താക്കാനാണ് മനീഷ് പാണ്ഡേ ക്യാച്ചെടുത്തത്. കേദാർ ജാദവാണ് പന്തെറിഞ്ഞത്. അതിനെ അതിർത്തിയിലെത്തിക്കാൻ ശ്രമിക്കുകയായരുന്നു സർഫറാസ്. എന്നാൽ 35 മീറ്ററോളം ഗ്രൗണ്ടില്‍ ഓടിയിട്ടാണ് പാണ്ഡെ ക്യാച്ച് എടുത്തത്. ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ചായിരുന്നു മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്.

പന്ത് കൈപ്പടിയില്‍ ഒതുക്കിയ ശേഷം താരത്തിന് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ, പന്ത് മുകളിലോട്ട് ഉയര്‍ത്തിയിട്ടു. ലൈനിന് പുറത്ത് വന്ന് പിന്നീട് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. 

മത്സരത്തില്‍ എട്ടുവിക്കറ്റിന് പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു .പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 29ാം ഓവറില്‍ മറികടക്കുകയായിരുന്നു.

MORE IN SPORTS
SHOW MORE