ബ്ലാസ്റ്റേഴ്സിന്‍റെ പത്താം നമ്പറിന് പുതിയ അവകാശി; മാതേജ് എന്ന ഗോളടിയന്ത്രം

matej-blasters
SHARE

കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജഴ്സിക്ക് ഇനി പുതിയ അവകാശി. സ്ലോവേനിയൻ താരം മാതേജ് പോപ്ലട്നിക് ആകും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജേഴ്സി അണിയുക. സ്ലോവേനിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്‌ ആയ എൻ കെ ട്രിഗ്ലാവ് ക്ലഞ്ഞിൽ നിന്നാണ് മാതേജ് പോപ്ലട്നിക് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 2016-17സീസണിൽ ട്രിഗ്ലാവിനെ സ്ലോവേനിയൻ സെക്കന്റ്‌ ഡിവിഷൻ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് മാതേജ് പോപ്ലട്നിക് ആയിരുന്നു. 

കഴിഞ്ഞ രണ്ടു സീസണുകളിൽ ട്രിഗ്ലാവിനായി 46 ഗോളുകളാണ് മാതേജ് അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ഫസ്റ്റ് ഡിവിഷനിൽ ഒൻപതാം സ്ഥാനത്തു എത്തിക്കുകയും ചെയ്തു. 2012-15 സീസണിലും മാതേജ് പോപ്ലട്നിക് ട്രിഗ്ലാവിന്റെ ജഴ്‌സി അണിഞ്ഞിരുന്നു.

70 ഗോളുകൾ ആണ് 26കാരനായ മാതേജ് ഇതുവരെ ക്ലബ്‌ തലത്തിൽ നേടിയിട്ടുള്ളത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരക്ക് മൂർച്ച കൂട്ടാൻ മാതേജ് പോപ്ലട്നികിന് കഴിയുമെന്നാണ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. സന്നാഹ മത്സരങ്ങളിലെ മാതേജ് പോപ്ലട്നികിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ പകരുന്നു. 

ആരാധകരുടെ പ്രിയതാരം ആയ ഇയാൻ ഹ്യൂം ആണ് രണ്ടു സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജഴ്‌സിയിൽ കളത്തിലിറങ്ങിയത്. ഒന്നാം സീസണിലും നാലാം സീസണിലും ആണ് ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞത്. ഹ്യൂം ടീം വിട്ടപ്പോൾ സാഞ്ചസ് വാട്ടിനാണു രണ്ടാം സീസണിൽ പത്താം നമ്പർ കുപ്പായം കിട്ടിയത്. മൂന്നാം സീസണിൽ അന്റോണിയോ ജർമൻ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പറുകാരൻ. കഴിഞ്ഞ സീസണിൽ ഹ്യൂം തിരികെ ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ പത്താം നമ്പർ കുപ്പായവും തിരിച്ചു കിട്ടി.

MORE IN SPORTS
SHOW MORE