റൊണാൾഡോയ്ക്കു ചുവപ്പ്, കളം വിട്ടത് കണ്ണീരോടെ

ronaldo-red-card
SHARE

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ യുവന്റസിനും റയല്‍ മഡ്രിഡിനും ജയം. വലന്‍സിയയെ യുവന്റസ് 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.  എ.എസ് റോമയ്ക്കെതിരെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. യുവന്‍സ് ജഴ്സിയില്‍ ആദ്യമായി സ്പെയ്നിലെ മൈതാനത്തിറങ്ങിയ ക്രിസ്റ്റ്യാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ആരാധകരെ ഞെട്ടിച്ചു

മല്‍സരം തുടങ്ങി 29 മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനടുത്ത് വരുത്തിയ പിഴവില്‍ ജെര്‍മന്‍ റഫറി ഫെലിക്സ് ബ്രിച്ച് റോണോയ്ക്കുനേരെ ചുവപ്പുകാര്‍ഡുയര്‍ത്തി. കണ്ണീരോടെയായിരുന്നു റോണോ മൈതാനം വിട്ടത്

ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും യുവന്റസ് തലയുയര്‍ത്തി തന്നെ നിന്നു.  മിറാലെം ജാനിക് 45ാം മിനിറ്റുലും 51ാം മിനിറ്റിലും പെനാല്‍റ്റിയിലൂടെ വലന്‍സിയയുടെ വലകുലുക്കി. രണ്ടു ഗോളുകള്‍ക്ക് ആധികാരിക ജയം

MORE IN SPORTS
SHOW MORE