ബ്ലാസ്റ്റേറ്സ് ടീമല്ല, വികാരമാണ്: ആവേശമേറ്റി മഞ്ഞപ്പടയുടെ തീം സോങ്ങ്: വിഡിയോ

kerala-balsters
SHARE

ആവേശം വാനോളമുയര്‍ത്തി കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുത്തൻ തീം സോങ്ങ്. 12–ാം സീസണു വേണ്ടി തയ്യാറാക്കിയ ഒദ്യോഗിക ഗാനം ആരാധകര്‍ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. കലിപ്പു തീമിലുള്ള കഴിഞ്ഞ വർഷത്തെ പാട്ടും ഹിറ്റായിരുന്നു. 

''11 കളിക്കാർ, 12–ാമനായി ലക്ഷങ്ങൾ. ഞങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ്'', വള്ളംകളി താളത്തിലുള്ള പാട്ടിനിടെ സികെ വിനീതിൻറെ മാസ് ഡയലോഗ്. 

''വെറുമൊരു ടീം മാത്രമല്ല. അതൊരു വികാരമാണ്. കേരളാ ഫാൻസ്, 12ാം ആളാകാൻ തയ്യാറെടുക്കൂ'',  ഇന്ത്യൻ സൂപ്പർ ലീഗിൻറെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഗാനത്തോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ. ടീമിനുള്ള ആശംസകളാണ് കമന്‍റ് ബോക്സ് നിറയെ. 

ഈ മാസം 29നാണ് ഐഎസ്എല്‍ അഞ്ചാം സീസണിൽ പന്തുരുണ്ടു തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. 

MORE IN SPORTS
SHOW MORE