ബാര്‍സിലോനയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം; റയല്‍ മഡ്രിഡും അത്‌ലറ്റികോ മഡ്രിഡും സമനില

Barcalona-Real-Sociedad-Barca
SHARE

ലാലിഗയില്‍ ബാര്‍സിലോനയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം . ആദ്യപകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു റയല്‍ സോസിദാദിനെതിരെ ബാര്‍സയുടെ തിരിച്ചുവരവ്. അതേസമയം വമ്പന്‍മരായ റയല്‍ മഡ്രിഡും അത്്‌ലറ്റികോ മഡ്രിഡും സമനില വഴങ്ങി.

12ാം മിനിറ്റില്‍ അര്‍ടിസ് എലിസ്റ്റോണ്ടോയുടെ ഗോളിലൂടെ ബാര്‍സക്കെതിരെ റയല്‍ സോസിദാദ് മുന്നില്‍. അട്ടിമറി മോഹിച്ച് രണ്ടാം പകുതിയില്‍ ഇറങ്ങിയ സോസിദാദിന് അടിതെറ്റി. 63ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ ഗോളിലൂടെ ബാര്‍സ ഒപ്പമെത്തി. മൂന്നുമിനിറ്റിനകം ഒസ്മാന്‍ ഡെംബെലെ കറ്റാലന്‍മാരുടെ ജയമുറപ്പിച്ചു 

റയല്‍ മഡ്രിഡിനെ അത്‍ലറ്റിക് ബില്‍ബാവോയാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മുപ്പത്തിരണ്ടാം മിനിട്ടില്‍   മുന്യയന്‍ ബില്‍ബാവോയെ മുന്നിലെത്തിച്ചു. അറുപത്തിമൂന്നാം മിനിട്ടില്‍ ഇസ്കോയുടെ ഗോളിലൂടെ റയല്‍ സമനില നേടി. പത്തുപോയിന്റുമായി ബാര്‍സയക്ക് പിന്നില്‍ രണ്ടാമതാണ് റയല്‍ . ലാ ലിഗയില്‍ മോശം ഫോമില്‍ വലയുന്ന അത്്‌ലറ്റികോ മഡ്രിഡിനെ  െഎബര്‍ സമനിലിയില്‍ തളച്ചു. 87ാം മിനിറ്റില്‍ ഐബര്‍ മുന്നില്‍. ഇഞ്ചുറി ടൈമില്‍ ബോര്‍ഹ ഗാര്‍സിയസാണ് അത്ലറ്റികോയ്ക്ക് സമനില സമ്മാനിച്ചത് .

MORE IN SPORTS
SHOW MORE