വയസ് 102; സ്വർണത്തിളക്കത്തിൽ ഇന്ത്യയുടെ ഓട്ടമുത്തശ്ശി; വി‍ഡിയോ

man-kaur
SHARE

പ്രായം അക്കം മാത്രമാണെന്ന് തെളിയിക്കുകയാണിവർ. വയസ് 102 ആയി. ഇപ്പോഴും ഒരു ടീനേജുകാരിയുടെ ചുറുചുറുക്കും ഊർജസ്വലതയുമുണ്ട് ഇന്ത്യയുടെ ഏറ്റവും പ്രായമേറിയ അത്‍ലറ്റ് മാൻ കൗറിന്. സ്പെയിനിൽ നടന്ന വേൾഡ‍് മാസ്റ്റേഴ്സ് അത്‌‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ‌ കൗർ ഇന്ത്യക്കു സമ്മാനിച്ചത് സുവർണത്തിളക്കം. 100 മുതൽ 104 വയസു വരെയുള്ളവരുടെ 200 മീറ്റർ ഓട്ടമത്സരത്തിലാണ് മാൻ കൗർ സ്വർണം നേടിയത്. 

93–ാം വയസിലാണ് അത്‍ലറ്റിക് കരിയർ ആരംഭിക്കുന്നത്. 78 കാരനായ മകൻ മകൻ ഗുരു ദേവ് ആയിരുന്നു പ്രചോദനം. പ്രായമായവരുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന വേൾഡ് മാസ്റ്റേഴ്സ് മത്സരത്തിൽ ഗുരു ദേവും മത്സരിച്ചിരുന്നു. 

ആദ്യമായി ഓടിയപ്പോൾ ഒരു മിനിറ്റും ഒരു സെക്കൻറും കൊണ്ട് അമ്മ നൂറു മീറ്റർ പൂർത്തിയാക്കിയെന്ന് മക്കൾ പറയുന്നു. കൗറിൻറെ വിജയം സനിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ പാട്യാല സ്വദേശിയാണിവർ. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.