ഭൂമിയിലല്ല, ബഹിരാകാശത്തും ബോള്‍ട്ടിന് മിന്നുംവേഗം; ചരിത്രം: വിഡിയോ

usain-bolt-t
SHARE

ഭൂമിയിലെ മാത്രമല്ല ബഹിരാകാശത്തെയും വേഗമേറിയ മനുഷ്യനായി ഉസൈന്‍ ബോള്‍ട്ട്. കൃത്രമമായി സൃഷ്ടിച്ച സീറോ ഗ്രാവിറ്റിയില്‍  മല്‍സരിച്ചാണ് ബോള്‍ട്ട് വേഗതയില്‍ സര്‍വാധിപത്യം ഉറപ്പിച്ചത്. ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന ഷാംപെന്‍ കുപ്പികളുടെ പ്രചരണാര്‍ഥമായിരുന്നു ബോള്‍ട്ടിന്റെ മല്‍സരം.

എട്ടുതവണ ഒളിംപിക്സ് സ്വര്‍ണമെഡല്‍ അണിഞ്ഞ വേഗക്കാരന്‍ ബോള്‍ട്ടിനെ വെല്ലാന്‍ ഭൂമിയില്‍ മാത്രമല്ല ഇനി ബഹിരാകാശത്തും ആരുമില്ല.  എയര്‍ബസ് എ 310ല്‍ കൃത്യമമായി സൃഷ്ടിച്ച സീറോ ഗ്രാവിറ്റിയില്‍ മല്‍സരിച്ചാണ് ബോള്‍‍ട്ട് സര്‍വാധിപത്യം ഉറപ്പിച്ചത്. അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ട്രാക്കില്‍ കുതിച്ചുപാഞ്ഞ ബോള്‍ട്ട് പക്ഷേ ശൂന്യാകാശത്ത് നിയന്ത്രണം വിട്ട് പറന്നു നടന്നു.  

എങ്ങനെയൊക്കയോ നിലംതൊട്ട് കുറച്ചുനേരം  വിശ്രമിച്ച ശേഷമായിരുന്നു മല്‍സരം. ബഹിരാകാശത്ത് ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്ത ഷാംപെയിന്‍ കുപ്പികള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് ബോള്‍ട്ടും പറന്നുനടന്നത്. ഭാവിയിലെ ബഹിരാകാശ വിനോദസഞ്ചാരികള്‍ക്കായാണ് ഷംപെയിന്‍ ബോട്ടിലുകള്‍ രൂപകല്‍പന ചെയ്തത്. 

MORE IN SPORTS
SHOW MORE