നായകസ്ഥാനം ഒഴിഞ്ഞത് കോഹ്‌‍ലിക്കുവേണ്ടി; ധോണിയുടെ വെളിപ്പെടുത്തൽ

dhoni-kohli-new
SHARE

ഏകദിനക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനൽകാനുള്ള കാരണം വ്യക്തമാക്കി മഹേന്ദ്രസിങ് ധോണി. ടീമിന്റെ ഭാവി കണക്കിലെടുത്തായിരുന്നു ആ തീരുമാനമെന്ന് ധോണി പറഞ്ഞു.

''2019 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പുതിയ ക്യാപ്റ്റന്(വിരാട് കോഹ്‍ലി) തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്'', ധോണി പറഞ്ഞു. 

സമയം വളരെ പ്രധാനമാണ്. ശക്തമായ ഒരു ടീമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. പുതിയ ക്യാപ്റ്റന് മുന്നൊരുക്കങ്ങൾക്കും തയ്യാറെടുപ്പുകൾക്കും മതിയായ സമയം കിട്ടാതെ നല്ലൊരു ടീമുണ്ടാകില്ല. ഉചിതമായ സമയത്താണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നും ധോണി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിന്റെ തോൽവിയെക്കുറിച്ച് പ്രതികരണം ഇങ്ങനെ; ഇതെല്ലാം കളിയുടെ ഭാഗമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാമത് എന്ന കാര്യം മറക്കരുത്. 

ടെസ്റ്റ് പരമ്പരയിൽ 1-4 നായിരുന്നു ഇന്ത്യയുടെ തോൽവി. 

യുഎഇയിൽ ഈ മാസം പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് കോഹ്‌ലിയും സംഘവും. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.