ഇനി 1500 മീറ്ററില്‍ മാത്രമേ പങ്കെടുക്കൂവെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ േജതാവ് ജിന്‍സണ്‍ ജോണ്‍സണ്‍

jinson-johnson.png1
SHARE

ഇനിമുതല്‍ 1500 മീറ്ററില്‍ മാത്രമേ പങ്കെടുക്കൂവെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ േജതാവ് ജിന്‍സണ്‍ ജോണ്‍സണ്‍. ഒളിംപിക്സ്  മെഡല്‍ ലക്ഷ്യമിട്ട് ആയിരത്തിയഞ്ഞൂറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമന്ന കോച്ചുമാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വിദേശ കോച്ചുമാര്‍ക്ക് കീഴിലേക്ക് പരിശീലനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും  ജിന്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മെഡലുമായി തിരികെയെത്തിയ ശിഷ്യന്  ഗുരുവിന്റെ സ്നേഹമാണിത്.  കോഴിക്കോട്ടെ ചെമ്പനോടെയെന്ന മലയോര ഗ്രാമത്തില്‍ നിന്നും ജിന്‍സണെന്ന മധ്യദൂര ഓട്ടക്കാരനെ കണ്ടെത്തിയത്  പീറ്റര്‍ മാഷാണ്.  പീറ്ററടക്കമുള്ള കോച്ചുമാരുടെ ഉപദേശമനുസരിച്ച്  ജിന്‍സണ്‍ 1500 മീറ്ററില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

കരിയറിലെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സഹായിച്ച നിലവിലെ കോച്ചിന്റെ കീഴില്‍ പരിശീലനം തുടരും. അഭിനന്ദങ്ങളുമായി നിരവധി പേരാണ് ചെമ്പനോടയിലെ വീട്ടിലെത്തുന്നത്. ഒരാഴ്ച കേരളത്തില്‍ തങ്ങുന്ന ജിണ്‍സണ്‍ തുടര്‍ന്ന് ഒളിംപിക്സ് മെഡലെന്ന സ്വപ്നനേട്ടത്തിനായുള്ള കഠിന പരിശീലനങ്ങളിലേക്ക് മടങ്ങും

MORE IN SPORTS
SHOW MORE