ഓവലിൽ വിറച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയിൽ

kohli
SHARE

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകര്‍ച്ചയില്‍. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 49 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ 37 റണ്‍സിനും ധവാന്‍ 3 റണ്‍സിനും പൂജാര 37 റണ്‍സിനും പുറത്തായി. രഹാനെ റണ്ണൊന്നുമെടുത്തില്ല. 25 റണ്‍സെടുത്ത് ഹനുമാ വിഹാരിയും 8 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണും സ്റ്റോക്സും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വാലറ്റത്തിന്റെ ബാറ്റിങ് മികവില്‍ 332 റണ്‍സെടുത്താണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്.  89 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടോപ്സ്കോറര്‍. ആദില്‍ റഷീദ് 15 റണ്‍സെടുത്തും സ്റ്റുവര്‍ട്ട് ബ്രോ‍ഡ് 38 റണ്‍സെടുത്തും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജ‍‍ഡേജ നാല് വിക്കറ്റും  ഇഷാന്ത് ശര്‍മയും ബുംറയും 3 വിക്കറ്റ് വീതവും വീഴ്ത്തി. 

MORE IN SPORTS
SHOW MORE