ഇത് ചായ വിറ്റ് നേടിയ മെഡൽ; ഉപജീവനത്തിനായി ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ്

harish-kumar
SHARE

പരിശീലനത്തിനും ജീവിതത്തിനും ഇടയിൽ ചായ അടിക്കണം, ഓട്ടോ ഓടിക്കണം. സെപക് താക്രോ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ഹരിഷ് കുമാറിന്റെ ജീവിതം ഇങ്ങനെയാണ്. അച്ഛനും അമ്മയും നാല് സഹോദരന്മാരും ഒരു സഹോദരിയും ഉൾപ്പെടുന്നതാണ് ഹരിഷിന്റെ കുടംബം.അച്ഛൻ ഓട്ടോ ഡ്രൈവറാണ്. അമ്മ മറ്റു വീടുകളിലെ പണിക്കു പോകും. സഹോദരന്മാർ വീടിനോട് ചേർന്നു നടത്തുന്ന ചായക്കടയിലാണ് ഹരീഷും സഹായി ആയി നിൽക്കുന്നത്. 

പരിശീലനത്തിന് പണം വേണം

സായിയിലെ പരിശീലനം കഴിഞ്ഞുള്ള ഒഴിവുവേളകളിലാണ് ഹരീഷ് ഓട്ടോ ഓടിക്കാൻ പോകുന്നത്. ഇതിനിടയിൽ ചേട്ടന്മാരുടെ ചായക്കടയിൽ ചായ അടിക്കാനും കൊടുക്കാനും ഹരീഷ് ഉണ്ടാവും. ഓട്ടോ ഓടിച്ച് കിട്ടുന്ന പണം കൊണ്ട് പരിശീലന സാമഗ്രിക്കും വീട്ടിലേക്കും ഉള്ള തുക കണ്ടെത്തും. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഹരീഷ് ഉൾപ്പെട്ട ടീം വെങ്കലം നേടിയിരുന്നു. 

പാരിതോഷികം കാഴ്ചവൈകല്യം ഉള്ള സഹോദരങ്ങൾക്ക്

മെഡൽ നേട്ടത്തിന് പാരിതോഷികമായി ലഭിച്ച അഞ്ചു ലക്ഷം രൂപ സഹോദരന്റെയും സഹോദരിയുടെയും ശസ്ത്രക്രിയക്കായി ഉപയോഗിക്കുമെന്ന് ഹരീഷ്  പറയുന്നു. ഹരീഷിന്റെ ഒരു സഹോദരനും സഹോദരിയും കാഴ്ച വൈകല്യം ഉള്ളവരാണ്. ഡൽഹിയിലെ ലിറ്റിൽ തിബറ്റ്‌ എന്നറിയപ്പെടുന്ന മഞ്ജു കാ തില യിലാണ് ഹരീഷും കുടുംബവും താമസിക്കുന്നത്. പതിനാലാം വയസലാണ് ഹരീഷ് സെപക് താക്രോയിൽ പരിശീലനം തുടങ്ങിയത് സംസ്ഥാനതലത്തിലും ദേശീയ തലത്തിലുമായി 15 മെഡലുകൾ നേടിയതോടെ ഹരീഷ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബവാനയിലെ സായി കേന്ദ്രത്തിലെ പരിശീലനം ഹരീഷിനെ മികവിലേക്ക് എത്തിച്ചു. 

ഹരീഷിന് വേണ്ടത്

സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഹരീഷിന് പരിശീലനത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരി ക്കാനാവുന്നില്ല. ഡൽഹി സർക്കാരിനോടും മുഖ്യമന്ത്രിയോടും ഹരീഷിന് പരാതിയല്ല. എന്നാൽ പരിഭവം ഉണ്ട് . ഒരു ജോലി ലഭിച്ചാൽ കായികതാരമെന്ന നിലയിൽ കൂടുതൽ മികവ് കാട്ടാൻ സാധിക്കും. ഒപ്പം ദാരിദ്ര്യത്തിൽ നിന്ന് കുടുംബത്തിന് ഒരു മോചനവും ലഭിക്കുമെന്ന പ്രതീക്ഷ. പരിഭവമില്ലാതെ  രാജ്യ തലസ്ഥാനത്ത് ഈ 21കാരൻ ചായ അടി തുടരുന്നു. അധികൃതർ കനിയും എന്ന പ്രതീക്ഷയിൽ .

MORE IN SPORTS
SHOW MORE