ഡ്രസിങ് റൂമിലെ വാചകമടിയല്ല, കളിച്ചുകാണിക്ക്; ശാസ്ത്രിയെ കൊട്ടി സേവാഗ്

ravi-shastri-sehwag
SHARE

വിദേശമണ്ണിൽ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ശേഷിയുള്ള ടീമാണെങ്കിൽ അതു കളിച്ചു കാണിക്കണമെന്നും, ഡ്രസിങ് റൂമിലിരുന്ന് വാചകമടിച്ചിട്ട് കാര്യമില്ലെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. വിദേശത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ളവരാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമെന്ന പരിശീലകൻ രവി ശാസ്ത്രിയുടെ പരാമർശത്തോടാണ് സേവാഗിന്റെ പ്രതികരണം. 

ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപാണ് വിദേശത്ത് മികച്ച പ്രകടനങ്ങൾ നടത്താൻ തന്റെ ടീമിനു കഴിയുമെന്ന് ശാസ്ത്രി അവകാശപ്പെട്ടത്. അനിൽ കുംബ്ലെയ്ക്കു പകരം പരിശീലകനാകാൻ രവി ശാസ്ത്രിക്കൊപ്പം അപേക്ഷ സമർപ്പിച്ചവരിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സേവാഗും.

കരക്കിരുന്ന് എന്തുവേണമെങ്കിലും പറയാം. അവകാശവാദം ഉന്നയിക്കാം. എന്നാൽ കളത്തിലാണ് അത് കാണിക്കേണ്ടത്. സെവാഗ് പറഞ്ഞു.

വിദേശത്തെ പ്രകടനത്തിന്റെ കാര്യത്തിൽ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തുനിന്ന് ഇന്ത്യക്ക് ഒട്ടും വളരാൻ സാധിച്ചിട്ടില്ലെന്നും സേവാഗ് അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു ടെസ്റ്റ് മത്സരമൊക്കെ ജയിക്കാനുള്ള വിരുത് ഗാംഗുലിയുടെ കാലത്തുതന്നെ നമ്മൾ സ്വന്തമാക്കിയതാണ്. അന്നും പരമ്പര നേടാൻ ഞങ്ങൾക്കായിരുന്നില്ല. ഇന്നും അതങ്ങനെ തന്നെ തുടരുന്നു, സേവാഗ് പറയുന്നു. 

അന്ന് ബാറ്റ്സ്മാൻമാർക്ക് റൺസ് നേടാൻ സാധിച്ചിരുന്നു. എന്നാൽ ബോളർമാർക്ക് ഒരു മത്സരത്തിൽ 20 വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്തതായിരുന്നു പ്രശ്നം. ഇന്ന് അങ്ങനെയല്ല. ബോളർമാർ 20 വിക്കറ്റ് വീഴ്ത്തുന്നുണ്ട്, എന്നാൽ ബാറ്റ്സ്മാൻമാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നില്ല. 

കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി ഒരു ഒരു ഇന്നിങ്സിൽ 300 റൺസ് പോലും സ്കോർ ചെയ്യാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പരമ്പരകളൊന്നും ജയിക്കാൻ നമുക്കായിട്ടില്ലെന്നും സേവാഗ് പറഞ്ഞു.

MORE IN SPORTS
SHOW MORE