യു.എസ് ഒാപ്പണില്‍ റാഫേല്‍ നദാല്‍ സെമിഫൈനലില്‍

rafale-nadel-t
SHARE

യു.എസ് ഒാപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ സെമിഫൈനലില്‍ . അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍  ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്‍പിച്ചു. വനിത സിംഗിള്‍സില്‍ സെറീന വില്യംസും സെമിഫൈനലിലെത്തി. 

ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ഇതിഹാപോരാട്ടത്തില്‍ പൊരുത്തിക്കളിച്ച യുവതാരം ഡൊമനിക് തീമിനെ മറികടന്ന് റാഫേല്‍ നദാല്‍ സെമി ഫൈനലിലേയ്ക്ക്. ആദ്യ സെറ്റ് 6–0ന് സ്വന്തമാക്കി തീം നദാലിെന ഞെട്ടിച്ചു, അടുത്ത രണ്ടുസെറ്റുകള്‍ നേടി നദാലിന്റെ തിരിച്ചുവരവ് 

നാലാം സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്ക തീം. അവസാനസെറ്റില്‍ നദാലിന്റെ കരുത്തും പരിചയസമ്പത്തും സമന്വയിച്ചതോടെ യു എസ് ഒാപ്പണിലെ എക്കാലത്തെയും മികച്ച പോരാട്ടങ്ങള്‍ക്കൊന്നിന് അവസാനം. 

ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്ക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് സെറീന വില്യംസും സെമിയിലെത്തി. ആദ്യസെറ്റില്‍ ഒന്നേ മൂന്നിന് പിന്നില്‍ നിന്നശേഷമായിരുന്നു സെറീനയുടെ തിരിച്ചുവരവ്.  സ്കോര്‍ 6-4, 6-3

MORE IN SPORTS
SHOW MORE