കുക്ക് പോകുന്നു; സച്ചിന് ഭീഷണിയായി ഇനി ഈ അഞ്ച് താരങ്ങൾ

Sachin-Cook
SHARE

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ അലിസ്റ്റർ കുക്ക് തീരുമാനിച്ചതോടെ വലിയ ചർച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ നടക്കുന്നത്. ഇതിഹാസ താരം സച്ചിൻ സ്ഥാപിച്ച റെകോ‍ർഡുകളെല്ലാം നേടാൻ കഴിവുള്ള താരമെന്നാണ് കുക്കിനെ വിലയിരുത്തിയത്. എന്നാൽ ഇന്ത്യക്കെതിരായ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിന്റെ ക്രീസിൽ നിന്നും കുക്ക്  കളമൊഴിയുകയാണ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ നേടിയ ഏറ്റവും കൂടുതൽ റണ്‍സ് എന്ന്  റെക്കോർഡ് ആരാകും മറികടക്കുക എന്ന് ചർച്ച സജീവമാണ്. 200 ടെസ്റ്റുകളിൽ നിന്നും 15921 റണ്‍സും 51 സെഞ്ചുറികളുമാണ് സച്ചിന്റ നേട്ടം. 160 ടെസ്റ്റുകളില്‍ നിന്ന് 32 സെഞ്ചുറി ഉള്‍പ്പെടെ 12254 റണ്‍സടിച്ചാണ് കുക്ക് അവസാന ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്. 

മികച്ച ഫോമും സ്ഥിരതയുമെല്ലാം ഒത്തുവന്നാല്‍ സച്ചിനെ മറികടക്കാനുള്ള സാധ്യതയുള്ള നിരവധി താരങ്ങൾ ഉണ്ട്.

Virat-Kohli

വിരാട് കോഹ്‌ലി

സച്ചിന്റ മിക്ക റെകോർ‍‍ഡുകളും തകർക്കാൻ സാധ്യതയുള്ള താരമാണ് ഇന്ത്യൻ നായകൻ കോഹ്‍ലി.  ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമെല്ലാം സ്വപ്നതുല്യമായ ബാറ്റിംഗാണ് കോലി ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ സച്ചിന്റെ പേരിലുള്ള 15921 റണ്‍സിന്റെ റെക്കോര്‍ഡ്മറികടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ബാറ്റ്സ്മാനും 29കാരനായ കോഹ്‌ലി തന്നെയാണ്. 70 ടെസ്റ്റുകളില്‍ 54.44 റണ്‍സ് ശരാശരിയില്‍ 6098 റണ്‍സാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 23 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. എങ്കലും സച്ചിന്റെ റെക്കോര്‍ഡിലേക്ക് കോലിക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്

Joe-Root

ജോ റൂട്ട്

അലിസ്റ്റർ കുക്കിനൊപ്പം ഇംഗ്ലീഷ് ബാറ്റിംഗിന്റെ നട്ടെല്ലാണ് ജോ റൂട്ട്. കുക്ക് വിരമിക്കുമ്പോൾ ഇംഗ്ലണ്ടിനെ നയിക്കേണ്ട ബാധ്യത ജോ റൂട്ടിനുണ്ട്. 73 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റൂട്ട് 6154 റണ്‍സടിച്ചിട്ടുണ്ട്. 41 അർദ്ധ സെഞ്ചറുകൾ നേടിയപ്പോൾ 13 സെഞ്ചുറികൾ മാത്രമാണ് റൂട്ടിന് സ്വന്തം പേരിൽ എഴുതി ചേര്‍ക്കാനായുള്ള. 

Steve-Smith

സ്റ്റീവ് സ്മിത്ത്

പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരുവര്‍ഷത്തെ വിലക്ക് നേരിട്ടില്ലായിരുന്നെങ്കില്‍ സച്ചിന്റെ റെക്കോർഡ് തകർക്കാന്‍ സാധ്യതയുള്ള താരമായിരുന്നു സ്മിത്ത്. 64 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സ്മിത്ത് 6199 റണ്‍സടിച്ചിട്ടുണ്ട്. 61.37 റണ്‍സ് സ്മിത്തിന്റെ ശരാശരി. 23 സെഞ്ചുറികളും 24 അർദ്ധ സെഞ്ചുറികളും സ്മിത്തിന്റെ  അകൗണ്ടിലുണ്ട്.

Kane-Willamson

കെയ്ന്‍ വില്യാംസണ്‍

സച്ചിന്റെ 15921 എന്ന മാന്ത്രിക സംഖ്യയിൽ എത്താവ്‍ കെൽപ്പുള്ള താരമാണ്  കീവിസ് നായകന്‍ കെയ്ന്‍ വില്യാംസണ്‍. 65 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 5338 റണ്‍സടിച്ചിട്ടുണ്ട്. 18 സെഞ്ചുറികളും 26 അർദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 28 കാരനായ കെയിന്റെ ബാറ്റിങ് ശരാശരി 50 ആണ്. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കും നേരെ സെഞ്ചുറി നേടിയ ഒരേയൊരു സജീവ കളിക്കാരനും വില്യാംസാണ്.

AidenMarkam

എയ്ഡന്‍ മര്‍ക്രം

ദക്ഷിണാഫ്രിക്കൻ താരം എയ്ഡന്‍ മര്‍ക്രം പട്ടികയിൽ ഇടം പിടിച്ചത് ഒരു പക്ഷേ അത്ഭുതമാകാം. എന്നാൽ പട്ടികയിലെ കറുത്ത കുതരായാകൻ സാധ്യതയുള്ള താരമാണ് മർക്രം. 12 ടെസ്റ്റിൽ നിന്നും 1040 റണ്‍സാണ്  23കാരന്റെ സമ്പാദ്യം. ഇവയിൽ 4 സെഞ്ചുറിയും, 3 അർദ്ധ സെഞ്ചുറിയുണ്ട്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.