സച്ചിനെ മറികടക്കാൻ ഇനി 'കുക്ക്' ഇല്ല; വിരമിക്കാനൊരുങ്ങി താരം

ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം ക്രിക്കറ്റ് മൈതാനത്തേക്കില്ലെന്ന് കുക്ക് വ്യക്തമാക്കി. 

മോശം ഫോമിനെത്തുടര്‍ന്നാണ് കളിയവസാനിപ്പിക്കാന്‍ മുപ്പത്തിമൂന്നുകാരനായ കുക്ക് തീരുമാനമെടുത്തത്. കേവലം 18.62 റണ്‍സാണ്  ഈ വര്‍ഷം കുക്കിന്റെ ശരാശരി.  160 ടെസ്റ്് മല്‍സരങ്ങളും 92 ഏകദിനങ്ങളും നാലു ട്വന്റി–20 മത്സരങ്ങളും കുക്ക്  കളിച്ചിട്ടുണ്ട്. 

32 സെഞ്ചുറികളും 56 അര്‍ധസെഞ്ചുറികളുമടക്കം  12,254 റണ്‍സാണ് ടെസ്റ്റ് കരിയറിലെ കുക്കിന്റെ സമ്പാദ്യം. 

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ ആറാമത്തെ താരം കൂടിയാണ് കുക്ക്. 

2006ൽ ഇന്ത്യക്കെതിരെയായിരുന്നു കുക്കിന്റെ അരങ്ങേറ്റം. 12 വർഷങ്ങൾക്കുശേഷം ഇന്ത്യക്കെതിരെ തന്നെ സ്വന്തം നാട്ടിൽ തന്നെ കളിച്ച് കുക്ക് വിടവാങ്ങും.