ഫുട്ബോളില്‍ സ്വര്‍ണം ദക്ഷിണകൊറിയക്ക്; സൂപ്പർതാരത്തിന് കരിയറും ജീവിതവും നൽകിയ നിമിഷം

GAMES-ASIA/SOCCER
SHARE

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം ദക്ഷിണകൊറിയക്ക്.  സ്വര്‍ണനേട്ടത്തോടെ കൊറിയയുടെ സൂപ്പര്‍ താരം സണ്‍ ഹ്യുന്‍ മിന്നിന് രണ്ടുവര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ഒഴിവായിക്കിട്ടി. അധികസമയത്തേക്ക് നീണ്ട മല്‍സരത്തില്‍ കരുത്തരായ ജപ്പാനെ 2–1നാണ് കൊറിയ കീഴടക്കിയത്.

ദക്ഷിണകൊറിയക്ക് ഇത്  സ്വര്‍ണമെഡല്‍ സമ്മാനിച്ച ഗോള്‍ . ഗോളിന് വഴിയൊരുക്കിയ സണ്‍ ഹ്യുന്‍ മിന്നിന് ഇത് കരിയറും ജീവിതവും തിരിച്ചുതന്ന നിമിഷം . ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനായി  ഗോളടിച്ചുകൂട്ടുന്ന സണ്‍ കൊറിയന്‍ ജേഴ്സിയില്‍ ഇറങ്ങിയപ്പോഴെല്ലാം നിരാശപ്പെടുത്തി. ഇതോടെയാണ് കൊറിയന്‍ നിയമമനുസരിച്ചുള്ള നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് സണ്ണിനെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത്. റഷ്യ ലോകകപ്പിലും കൊറിയ ആദ്യറൗണ്ടില്‍ പുറത്തായതോടെ പൊട്ടിക്കരയുന്ന സണ്ണിന്റെ ചിത്രം വേദനയായി.  ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാനായില്ലങ്കില്‍ സണ്‍ ഫുട്ബോള്‍ ഉപേക്ഷിച്ചു പട്ടാളത്തില്‍ ചേരേണ്ടിവരും എന്ന അന്ത്യശാസനം കൊടുത്തു കൊറിയന്‍ സര്‍ക്കാര്‍  . ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതായി മുന്നേറിയ കൊറിയ സണ്ണിന്റെ മികവില്‍ ഇറാനെയും ഉസ്ബക്കിസ്ഥാനെയും വിയറ്റ്നാമിനെയും ജപ്പാനെയും  മറികടന്ന് പൊന്നണിഞ്ഞു. ദക്ഷിണകൊറിയന്‍ നിയമമനുസിരിച്ച് ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്സിലും സ്വര്‍ണം നേടിയാല്‍ നിര്‍ബന്ധിത സൈനകിസേവനത്തില്‍ ഇളവ് ലഭിക്കും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.