ഏഷ്യന്‍ ഗെയിംസില്‍ കൗതുകമുയര്‍ത്തി മിക്സ്ഡ് റിലേ

relay-t
SHARE

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി മല്‍സരയിനമാക്കിയ മിക്സ്ഡ് റിലേ കൗതുകമുയര്‍ത്തി. കഴിഞ്ഞ വര്‍ഷം നടന്ന ലോക റിലേ ചാംപ്യന്‍ഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി മല്‍സരയിനമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയും കരുത്തറിയിച്ചു.  

പുരുഷതാരങ്ങളും വനിത താരങ്ങളും ഒന്നിച്ചുമല്‍സരിക്കുന്ന മിക്സ്ഡ് റിലേ. ലോക റിലേ ചാംപ്യന്‍ഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി മല്‍സരയിനമാക്കിയത് . തുടര്‍ന്ന് ലഭിച്ച ജനപ്രീതിയാണ് മിക്സ്ഡ് റിലേെയ എഷ്യന്‍ ഗെയിംസില്‍ എത്തിച്ചത്. 2020 ടോക്കിയോ ഒളിംപിക്സിലും മിക്സ്ഡ് റിലേ മല്‍സരയിനമാണ് . 

രണ്ടു പുരുഷന്‍മാരും രണ്ടുവനിതകളും ടീമിലുണ്ടാകണം എന്നതുമാത്രമാണ് നിബന്ധന . ഇവര്‍ ഏതെൊക്കെ ലാപ്പില്‍ ഒാടണം എന്നത് ഒരോ ടീമിനും നിശ്ചയിക്കാം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മുഹമ്മദ് അനസും ആരോഗ്യ രാജീവും പൂവമ്മയും ഹിമ ദാസും ഉള്‍പ്പെട്ട ടീമാണ് ട്രാക്കിലിറങ്ങിയത് .ആദ്യ ലാപ്പില്‍ അനസ് ഒാടിയപ്പോള്‍ അവസാനം ഒടിയത് ആരോഗ്യരാജീവ്.  ബഹാമസാണ് ആദ്യ മിക്സ്ഡ് റിലേ മല്‍സര വിജയികള്‍  

MORE IN SPORTS
SHOW MORE