ട്വൻടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അവസാന ഓവർ ഇതാ: വിഡിയോ

travansky-best-over
SHARE

ബൗളർമാരുടെ ശവപറമ്പാണ് ട്വൻടി 20 ക്രിക്കറ്റ്. അടികൊണ്ട് വലയുന്ന ബൗളർമാരെ കണ്ടാണ് നമുക്ക് ശീലം. എന്നാൽ ഡെത്ത്ഓവർ സ്പെഷ്യലിസ്റ്റുകൾ ട്വൻടി20 ക്രിക്കറ്റ് ഭരിക്കാറുമുണ്ട് കയ്യടക്കമുളള ബൗളിങ് കൊണ്ട് എതിരാളികളെ കിടുകിടാ വിറപ്പിക്കുന്ന ബൗളർമാർക്ക് ട്വൻടി 20 യിൽ നിരവധി ആരാധകർ ഉണ്ട് താനും. 

ഇംഗ്ലണ്ടിലെ വെറ്റാലിയന്‍ ടി20 ലീഗില്‍ ഡര്‍ഹാം ജെറ്റ്സ്- ലങ്കാഷെയര്‍ മത്സരത്തിനിടെ പിറന്ന അവസാന ഓവര്‍ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അവസാന ഓവറാണെന്ന് ക്രിക്കറ്റ് വിദഗ്ദർ വിലയിരുത്തുന്നു. ഡര്‍ഹാം ജെറ്റ്സ് താരം ലിയാം ട്രവസ്‌കിസാണ് ഈ ഓവര്‍ എറിഞ്ഞത്.

മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കാഷെയറിന് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് എടുക്കാനായത്.കയ്യടക്കത്തോടെ അവസാന ഓവർ എറിഞ്ഞ ലിയാം ട്രവസ്കിസ് ആണ് ലങ്കാഷെയറിനെ 150 ൽ പിടിച്ചു കെട്ടിയത്. അവസാന ഓവറിൽ കയ്യിൽ നാല് വിക്കറ്റ് അവശേഷിക്കെ ആറു റൺസ് എടുക്കാനാകാതെ ലങ്കാഷെയർ തകർന്ന് ഇടിഞ്ഞു.

ഡാനിയൽ ലാംപ് ജയിംസ് ഫോക്നർ എന്നിവരായിരുന്നു ക്രീസിൽ. ട്രവസ്‌കിസിന്റെ ആദ്യ പന്ത് ഫോക്നർ റൺസ് ഒന്നും എടുത്തില്ല. അടുത്ത പന്തിൽ പുറത്തായി. മൂന്നാം പന്തിലും റൺസൊന്നുമില്ല. നാലാം പന്തിൽ ലാംപ് പുറത്ത്.അഞ്ചാം പന്തില്‍ മാത്യു പാര്‍ക്കിന്‍സണും പുറത്തായി. അവസാന പന്ത് നേരിട്ട ടോബി ലെസ്റ്റര്‍ക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ട്രവസ്‌കിസ് ആ ഓവറില്‍ വിട്ടുനല്‍കിയത് വെറും ഒരു റണ്‍ മാത്രം 3 വിക്കറ്റും. മികച്ച കയ്യടക്കത്തോടെ പിരിമുറക്കത്തെ അതിജീവിച്ച് ട്രവസ്കിസ് എറിഞ്ഞ ഓവർ ട്വൻടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓവർ എന്നു തന്നെ വാഴ്ത്താവുന്നതാണെന്ന് ക്രിക്കറ്റ് വിദഗ്ദ്ദർ പറയുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.