മലപ്പുറം കത്തി, അമ്പും വില്ലും, എവിടെ നിങ്ങളുടെ കോഹ്‌ലി? ഇന്ത്യക്കാരെ ട്രോളി ഇംഗ്ലീഷുകാർ

kohli-troll
SHARE

എജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ ഇന്ത്യക്കാരെ കണക്കിന് ട്രോളി ഇംഗ്ലീഷ് ആരാധകർ രംഗത്ത്. മത്സരശേഷം എവിടെ നിങ്ങളുടെ കോഹ്‌ലിയെന്നു ചോദിച്ചുകൊണ്ട് ഇന്ത്യക്കാരെ ഇംഗ്ലണ്ടുകാർ പരിഹസിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ''എവിടെപ്പോയി നിങ്ങളുടെ കോഹ്‍ലി, ഞങ്ങൾക്ക് ജയിംസ് ആൻഡേഴ്സനുണ്ട്'' എന്നു പറഞ്ഞ് കളിയാക്കുക മാത്രമല്ല, പാട്ടും പാടി നൃത്തം ചെയ്ത് ഇന്ത്യക്കാരുടെ നെഞ്ചു തകർക്കുക കൂടി ചെയ്യുന്നു ഇംഗ്ലീഷ് ആരാധകർ.

എന്നാല്‍ ഇന്ത്യക്കാർക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നതെന്നാണ് ചിലർ പറയുന്നത്. ഒന്നാം ഇന്നിങ്സിലെ കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിനു ശേഷം ''ഞങ്ങൾക്ക് കോഹ്‍ലിയുണ്ട്, വിരാട് കോഹ്‍ലി, നിങ്ങൾക്കു മനസ്സിലാകുമെന്നു ഞാൻ കരുതുന്നില്ല, എം.എസ്. ധോണിയുടെ ആളാണയാൾ, പാക്കിസ്ഥാനെ അടിച്ചോടിച്ചയാൾ'' ... എന്നു പാടിയാണ് ഇന്ത്യന്‍ ആരാധകർ ഇംഗ്ലീഷ് ആരാധകരെ പരിഹസിച്ചത്. 

കോഹ്‌ലി ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയെങ്കിലും ഇന്ത്യ 31 റൺസിന് ഇന്ത്യ തോൽക്കുകയായിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.