അനുഷ്കയെ ടീമിലെടുത്തോ? ബിസിസിഐ ചിത്രത്തിനെതിരെ ശകാരം, ട്രോള്‍

anushka-indian-team
SHARE

ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ സന്ദര്‍ശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‌ഫോട്ടോ ട്വീറ്റ് ചെയ്ത ബിസിസിഐക്ക് രൂക്ഷവിമർശനം. ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മ ചിത്രത്തിലുള്ളതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായാണ് ടീം ഇന്ത്യ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ സന്ദർശിച്ചത്. ചിത്രത്തിൽ വിരാട് കോലിക്ക് തൊട്ടടുത്തായി അനുഷ്കയെ കാണാം. അനുഷ്കയല്ലാതെ മറ്റ് ടീമംഗങ്ങളുടെ ഭാര്യമാരാരും ചിത്രത്തിലില്ല. മാത്രമല്ല, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഏറ്റവും പിന്നിലാണുതാനും. 

അനുഷ്ക ശർമ എന്നുമുതലാണ് ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയത് എന്നാണ് വിമർശകർ ചോദിക്കുന്നത്. 

‌എഡ്ജ്ബാസ്റ്റണിൽ നടന്ന ഒന്നാം ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാൻ രണ്ടാം ടെസ്റ്റിനൊരുങ്ങുകയാണ് ടീം ഇന്ത്യ. നാളെയാണ് രണ്ടാം ടെസ്റ്റ്. 

MORE IN SPORTS
SHOW MORE