അന്‍പത്തി ഒന്നാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ജേതാക്കള്‍

shooting-champion-t
SHARE

അന്‍പത്തി ഒന്നാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നൂറ്റി ഇരുപത്തി എട്ട് പോയിന്റോടെ ഇടുക്കി ജേതാക്കളായി. പാലക്കാടും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ആദ്യമായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പൊലീസ് ടീമും മികച്ച പ്രകടനം കാഴ്ചവച്ചു. 

കഴിഞ്ഞവര്‍ഷത്തെ അതേ മികവ് തുടര്‍ന്നതാണ് ഇടുക്കിയെ വീണ്ടും കിരീടനേട്ടത്തിലെത്തിച്ചത്. രണ്ടാംസ്ഥാനത്തെത്തിയ പാലക്കാടിന് ഇരുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പതും മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് ഇരുന്നൂറ്റി നാല്‍പ്പത്തി രണ്ട് പോയിന്റുമുണ്ട്. നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ നൂറ്റി പന്ത്രണ്ട് മല്‍സര ഇനങ്ങളാണ് പൂര്‍ത്തിയാക്കിയത്. സ്റ്റുഡന്റ്സ്, യൂത്ത്, വെറ്ററന്‍സ് വിഭാഗങ്ങളിലായി മുന്നൂറ്റി അന്‍പത്തി ഒന്‍പത് താരങ്ങള്‍ പങ്കെടുത്തു. 

ആദ്യമായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പൊലീസ് ടീമിലെ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുപത്തി രണ്ട് മീറ്റ് റെക്കോ‍ഡുകള്‍ പിറന്നു. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പരിശീലകന്‍ സണ്ണി തോമസ് തുടങ്ങിയവര്‍ ജേതാക്കള്‍ക്ക് മെഡല്‍ സമ്മാനിച്ചു. 

MORE IN SPORTS
SHOW MORE