വംശീയ അധിക്ഷേപം; മെസ്യൂട്ട് ഓസിൽ രാജ്യാന്തര ഫുട്ബോൾ അവസാനിപ്പിച്ചു

mezut-osil
SHARE

വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂട്ട് ഓസില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. തുര്‍ക്കി പ്രസി‍ഡന്റിനൊപ്പം  ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ജര്‍മനിയില്‍ ഉയര്‍ന്നത്. മധ്യനിരയിലെ ചക്രവര്‍ത്തി ഇനി ജര്‍മനിയുടെ കുപ്പായത്തില്‍ കളിത്തിലറങ്ങില്ല. ലോകകപ്പിലെ ജര്‍മനിയുടെ തോല്‍വിക്ക് ഒാസില്‍ മാത്രം അവര്‍ക്ക് കുറ്റക്കാരനായി.  പ്രതികൂട്ടില്‍ ഏകനായി തുര്‍ക്കി വംശജന്‍ മെസൂട്ട് ഒാസില്‍ ബൂട്ടഴിക്കുന്നു. ലോകകപ്പില്‍  ജര്‍മനിയുടെ വന്‍ തോല്‍വിയ്ക്ക് കാരണം ഓസിലാണെന്ന് പറഞ്ഞ് ജര്‍മന്‍ പത്രങ്ങളും മുന്‍താരങ്ങളും താരത്തെ പഴിച്ചിരുന്നു. ഒാസിലില്ലായിരുന്നുവെങ്കില്‍ ജര്‍മനി ജയിക്കുമായിരുന്നുവെന്ന് ഒരു ജര്‍മന്‍ എം പി ട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളും ട്രോള്‍ കൊണ്ട് മൂടി .  ഇംഗ്ലണ്ടില്‍ വച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഒാസില്‍ ജര്‍മന്‍കാരുടെ വെറുക്കപ്പെട്ടവനായത്. ഒാസിലിന്റെ ദേശസ്നേഹത്തെയും ജര്‍മന്‍ വിധേയത്ത്ത്തെയും അവര്‍ ചോദ്യം ചെയ്തു തുടങ്ങിയത്. ടീമിനകത്തും രാജ്യത്തിനകത്തും താങ്ങാവുന്നതിലധികം പരിഹാസവും  അനാദരവും കേട്ടതിനാല്‍ കളി മതിയാക്കുന്നുവെന്ന് ജര്‍മന്‍ ഫുടബോള്‍ അസോസിയേഷന് അയച്ച കത്തില്‍ ഓസില്‍ വ്യക്തമാക്കി . 92 മല്‍സരങ്ങളില്‍ നിന്നായി 23 ഗോള്‍ നേടിയ ഒസില്‍ 40 ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. 2014ല്‍ ജര്‍മനി കരീടനേട്ടത്തിലും ഈ തുര്‍ക്കി വംശജന്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിനായി ഒാസില്‍ ഇനിയും കളി തുടരും.

MORE IN SPORTS
SHOW MORE