ലാലിഗ ആവേശത്തിലലിഞ്ഞ് കൊച്ചി

laliga
SHARE

കാല്‍പന്തുകളി ആവേശത്തിലേയ്ക്ക് വീണ്ടും കൊച്ചി. ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിന് മറ്റന്നാള്‍ തുടക്കമാകും. ആദ്യമല്‍സരം കേരളാ ബ്ലാസ്റ്റേഴ്സും ഓസീസ് ക്ലബ് മെല്‍ബണ്‍ സിറ്റി എഫ്.സിയും തമ്മിലാണ്. കഠിനപരിശീലനത്തിലാണ് ടീമുകള്‍. 

കാല്‍പന്താവേശത്തിലേയ്ക്ക് മൂന്ന് ഭൂഖണ്ഡങ്ങളുടെ പോരാട്ടം. രാജ്യത്തെ ആദ്യ പ്രീ സീസണ്‍ പോരാട്ടത്തിനായി കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനായി ബ്ലാസ്റ്റേഴ്സിന്റെയും മെല്‍ബണിന്റെയും താരങ്ങള്‍ എത്തിയിരിക്കുന്നു.

ഇനി മൂന്നു ദിവസം നീളുന്ന കാല്‍പന്ത് പോരാട്ടം. കഠിനപരിശീലനത്തിന് ശേഷമാണ് ടീമുകളുടെ വരവ്. പനമ്പള്ളി നഗര്‍ സ്കൂള്‍ മൈതാനത്താണ് ഓസീസ് ടീം തന്ത്രങ്ങള്‍ മെനയുന്നത്. ഓസ്ട്രേലിയയിലെ എ–ലീഗില്‍ മിന്നുന്ന പ്രകടനം നടത്തുന്ന മെല്‍ബണ്‍ സിറ്റി രണ്ടാംസ്ഥാനത്തോടെയാണ് കഴിഞ്ഞ സീസണ്‍ പൂര്‍ത്തീകരിച്ചത്. ഓസീസ് ദേശീയ ടീമില്‍ പന്തുതട്ടിയിട്ടുള്ള താരങ്ങള്‍ മെല്‍ബണിനൊപ്പമുണ്ട്. വരുന്ന എ–ലീഗ് സീസണുള്ള മുന്നൊരുക്കമാണ് മെല്‍ബണിനെ സംബന്ധിച്ച് കൊച്ചിയിലെ പോരാട്ടങ്ങള്‍. മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ടീം. 

മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരമായ മെല്‍ബണ്‍ കോച്ച് വാറണ്‍ ജോയ്സിന്, ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങള്‍ നന്നായറിയാം. അതുകൊണ്ട് തന്നെ രണ്ട് ഇംഗ്ലീഷ് പരിശീലകരുടെ പോരാട്ടംകൂടിയാകും ഇത്. 

അഹമദാബാദിലെ തീവ്രപരിശീലനത്തിന് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 27ന് മെല്‍ബണ്‍ എഫ്സിയും ജിറോണ എഫ്.സിയും 28ന് ജിറോണയും ബ്ലാസ്റ്റേഴ്സും നേര്‍ക്കുനേര്‍വരും. 

MORE IN SPORTS
SHOW MORE