ഡ്രസിങ് റൂമിലെത്തിയ ബാറ്റ്സ്മാനെ തിരിച്ചുവിളിച്ച് അംപയർ

dean-elger
SHARE

പുറത്തായി ഗ്രൗണ്ട് വിട്ട് ഡ്രസിങ് റൂമിലെത്തിയ ബാറ്റ്സ്മാനെ തിരിച്ചുവിളിച്ച് അംപയര്‍.  ശ്രീലങ്ക – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മല്‍സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഡീന്‍ എല്‍ഗറിനെയാണ് അംപയര്‍ തിരിച്ചുവിളിച്ചത് . ജന്‍മദിന ദിവസം പന്തെറിയാനെത്തിയ ദില്‍റുവന്‍ പെരേര   രണ്ടുതവണ എല്‍ഗറിനെ പുറത്താക്കിയെങ്കിലും തേഡ് അംപയര്‍ വില്ലനായി. 

23 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് പെരേരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി എല്‍ഗര്‍ മടങ്ങിയത്. സ്വയം പഴിച്ച്  നിരാശനായി ഡ്രസിങ് റൂമിലെത്തിയ എല്‍ഗര്‍ ഗ്രൗണ്ടില്‍ നടക്കുന്നതൊന്നും അറി‍ഞ്ഞില്ല. അംപയര്‍ പന്ത് നോബോള്‍ വിളിച്ചതോടെ മൈതാനത്ത് ചിരിപടര്‍ത്തി എല്‍ഗല്‍ മടങ്ങിയെത്തി. 

ജന്‍മദിന ദിവസം പന്തെറിഞ്ഞ ദില്‍റുവാന്‍ പെരെര എല്‍ഗറിനെ പുറത്താക്കിയത് രണ്ടുവതവണ . രണ്ടും പക്ഷേ നോബോളില്‍. രണ്ടുതവണ ഫീല്‍ഡര്‍മാര്‍ കൈവിടുകയും ചെയ്തതോടെ പെരേരക്ക് നിര്‍ഭാഗ്യത്തിന്റെ ജന്‍മദിനം.  ഒടുക്കം 37 റണ്‍സുമായി പെരേരയ്ക്ക് മൂന്നില്‍ മൂന്നാം അവസരത്തില്‍ എല്‍ഗര്‍ കീഴങ്ങി.

MORE IN SPORTS
SHOW MORE