ഇന്ത്യയുടെ നായകൻ ആരാണ്? ധോണിയെന്ന് ബിസിസിഐ; ട്രോൾ: തിരുത്ത്

ms-dhoni-india
SHARE

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻമാരിൽ മുൻപിൽ തന്നെയാണ് മഹേന്ദ്ര സിങ് ധോണിയെന്ന താരത്തിന്റെ സ്ഥാനം.  ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവ് നൽകിയ ഇതിഹാസതാരം. ഇന്ത്യയ്ക്ക് ഏകദിന, ട്വൻടി 20 ലോകകപ്പുകളിൽ മുത്തമിടാൻ ഭാഗ്യം ഒരുക്കി കൊടുത്ത പ്രതിഭാധനനായ താരം. ബെസ്റ്റ് ഫിനിഷർ വിശേഷണങ്ങൾ ഏറെയുണ്ട് താരത്തിന്. 

എന്നാൽ ഇപ്പോഴും എംഎസ് ധോണി തന്നെയാണോ ഇന്ത്യൻ നായകൻ. അതെയെന്നാണ് ബിസിസിഐയുടെ ഔദോഗിക വെബ്സൈറ്റ് പറയുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ധോണിയുടെ പ്രൊഫൈൽ പേജിൽ പേരിന് താഴെ ക്യാപ്റ്റൻ എന്നാണ് എഴുതിയിരുന്നത്. വിരാട് കോഹ്‌ലി നായകനായതിനു ശേഷം വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതാണ് ഇത്തരമൊരു തെറ്റ് കടന്നു കൂടാൻ കാരണം. സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പറപറന്നതോടെ ബിസിസിഐ അബന്ധം തിരുത്തി. ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ധോണി തന്നെയാകുമ്പോൾ അങ്ങനെയല്ലേ ബിസിസിഐയ്ക്ക് എഴുതാൻ പറ്റുവെന്ന് സമൂഹമാധ്യമങ്ങൾ പരിഹസിച്ചു. താത്കാലിക നായകൻമാർ എന്നും വന്നു കൊണ്ടിരിക്കും എന്നാൽ എക്കാലത്തെയും നായകനായി ധോണിയുണ്ടാകുമെന്ന് ധോണി ആരാധകരും സമൂഹമാധ്യമങ്ങളിൽ എഴുതി. 

ms-dhoni-captian

ധോണിയുടെ ക്രിക്കറ്റ് ഭാവിയെ പറ്റി ചർച്ചകൾ നടക്കുമ്പോഴാണ് െവബ്സൈറ്റിലെ അബന്ധവും ചർച്ചയാകുന്നത്. ലോർഡ്‌സില്‍നടന്ന അവസാന മത്സരത്തിലും ധോണിക്ക് ഫോമിലെത്താന്‍സാധിച്ചിരുന്നില്ല. 66 ബോളുകള്‍നേരിട്ട ധോണിക്ക് 42 റണ്‍സാണ്  നേടാന്‍സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലാണ് ഇന്ത്യൻ നായകനെ ആരാധകർ കൂവി വിട്ടത്. ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണിയെന്നതും ശ്രദ്ധേയം.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനം ധോണിയുടെ ഇംഗ്ലണ്ടിലെ അവസാന പര്യടനമാകുമെന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇംഗ്ലണ്ടിനോട് കഴിഞ്ഞ ദിവസം പരാജയപ്പെട്ട ശേഷം പവലിയനിലേക്ക് പോകവെ മത്സരത്തിനുപയോഗിച്ച പന്ത് അംപയറുടെ കൈയില്‍നിന്ന് വാങ്ങിയ ധോണിയുടെ ദൃശ്യങ്ങള്‍പങ്കുവെച്ചാണ് സോഷ്യല്‍മീഡിയയില്‍വീണ്ടും ധോണിയുടെ വിരമിക്കല്‍ചര്‍ച്ചയാകുന്നത്.

MORE IN SPORTS
SHOW MORE