നെറ്റ്ബോൾ താരങ്ങൾ പെരുവഴിയിൽ

sports
SHARE

23 നെറ്റ് ബോള്‍ താരങ്ങളുടെ  വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍.തിരുവനന്തപുരം സ്പോര്‍ട്സ് ഹോസ്റ്റില്‍ നിന്ന് ഇരവിപേരൂരേക്ക് മാറ്റിയ 23 നെറ്റ് ബോള്‍ താരങ്ങള്‍ താമസസൗകര്യം സ‍‍ജ്ജമാക്കാത്തിനേ തുടര്‍ന്ന് പഠനവും പരിശീലനവും മുടങ്ങിയ അവസ്ഥയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കുട്ടികള്‍ ഒരുമാസമായി അവരവരുടെ വീടുകളിലാണ്.

ഇത് ഹെലേന.ദേശീയമല്‍സരങ്ങള്‍ കളിച്ചിട്ടുള്ള കേരളത്തിന്റെ നെറ്റ് ബോള്‍ താരമാണ്. പക്ഷെ ഒരു മാസമായി പഠിക്കാന്‍ സ്കൂളില്‍ പോകാനാകാതേ വീട്ടിലിരിക്കുകയാണ് . തിരുവനന്തപുരത്ത് നിന്ന് ഹെലേന ഉള്‍പ്പടെ  പത്തനംതിട്ടയിലെ ഇരവിപേരൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ മാറ്റി കുട്ടികള്‍ക്കാണ് പഠനം മുടങ്ങിയത് .ഇരവിപേരൂരില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകുന്നില്ല

ഹെലേനക്ക് സ്കൂളില്‍ ചേരാന്‍ കഴിഞ്ഞെങ്കില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഷര്‍ സെബാസ്റ്റിന് സ്കൂളില്‍  അഡ്മിഷന് എടുക്കാന്‍ പോലും സ്പോര്‍ട്സ് കൗണ്‍സില്‍ സഹായിട്ടിട്ടില്ല.  നെറ്റ് ബോളിന് വലിയ  ഭാവിയാണ് പ്രോല്‍സാഹിപ്പിച്ച് അതിലേക്ക് കൊണ്ടുവന്ന കുട്ടികളോടാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ദ്രോഹം. പത്താം ക്ലാസിലേയും പ്ലസ്ടുവിലേയും ഒരു മാസത്തെ ക്ലാസുകളാണ് കുട്ടികള്‍ക്ക് നഷ്ടമായത്. ഇവരേ പോലെ മറ്റ് 21 കുട്ടികളും അവരവരുടെ വീടുകളിലാണ്. ഇരവിപേര്‍ സ്പോര്‍ടസ് ഹോസ്റ്റലില്‍ സൗകര്യങ്ങള്‍ ഒരുക്കി പഠനം തുടരാന്‍ അവസരമൊരുക്കണമെന്നാണ് കുട്ടികളുടെ അഭ്യര്‍ഥന

MORE IN SPORTS
SHOW MORE