എങ്ങനെ വീഴണമെന്നു ഞാൻ കാണിക്കാം,ട്രോളുകൾക്കു മറുട്രോളുമായി നെയ്മർ,വിഡിയോ

neymar-reaction
SHARE

റഷ്യൻ ലോകകപ്പിൽ ഏറ്റവും അധികം ട്രോളിനു ഇരയായ താരമാണ് ബ്രസീൽ ഫുട്ബോൾ താരം നെയ്മർ. താരത്തിന്റെ വീഴലാണ് ട്രോളർമാർ ആയുധമാക്കിയത്. ഒന്നു തൊട്ടാൽ തലകുത്തി മറിഞ്ഞു വീഴുന്ന നെയ്മർക്കെതിരെ രൂക്ഷമായ പരിഹാസമാണ് ലോകകപ്പ് വേളയിൽ ഉണ്ടായത്. നെയ്മറുടേത് അഭിനയമാണെന്നും പെനാൽറ്റി ലഭിക്കാൻ വേണ്ടിയുള്ള തന്ത്രമാണെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ. ലോകകപ്പ് കിട്ടിയില്ലെങ്കിലും ഓസ്കാർ പുരസ്കാരം ലഭിക്കുമെന്നായിരുന്നു ട്രോളുകളിലൊന്ന്. നെയ്മർ ചലഞ്ച് എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ നെയ്മറെ പരിഹസിച്ചുള്ള വിഡിയോകളായിരുന്നു നിറയെ. 

എന്നാൽ ഈ പരിഹാസങ്ങൾക്കെല്ലാം തിരിച്ചടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മർ. എങ്ങനെ വീഴാമെന്നു കുറച്ചു കുട്ടികളെ പഠിപ്പിക്കുന്ന ഒരു സെൽഫി വിഡിയോ പുറത്തിറക്കിയാണ് താരം തിരിച്ചടിച്ചത്. ഇൻസ്റ്റഗ്രമിൽ #ChallengeDAFALTA എന്ന ഹാഷ്ടാഗോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോർച്ചുഗീസ് ഭാഷയിൽ ഫ്രീ കിക്ക്  ചലഞ്ചിനാണ് ഇങ്ങനെ പറയാറ്. 

ഒരു പാർക്കിങ് ഏരിയയിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. നെയ്മർക്കു ചുറ്റും കുറച്ചു കുട്ടികൾ കൂടി നിൽക്കുന്നത് കാണാം. ഇവരോടു നെയ്മർ 1,2,3 ഗോ എന്നു പറയുന്നു. അതോടെ കുട്ടികൾ ഗ്രൗണ്ടിലേക്ക് വീഴുന്നു. തുടർന്ന് നെയ്മർ ഇതൊരു ഫ്രീ കിക്കാണെന്നു ചിരിയോടെ പറയുന്നു. ഇതാണ് വിഡിയോയുടെ ഉള്ളടക്കം. 

MORE IN SPORTS
SHOW MORE