മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന് നമ്മൾ അവരെ ഇല്ലാതാക്കും’: പോഗ്ബ-വിഡിയോ

pogba-messi
SHARE

ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ മൽസരത്തിന് മുൻപ് സഹതാരങ്ങളെ പ്രചോദിപ്പിക്കാനായി ഫ്രഞ്ച് താരം പോൾ പോഗ്ബ നടത്തിയ പ്രസംഗം പുറത്ത്. മെസിയുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളിന്ന് അവരെ ഇല്ലാതാക്കിയിരിക്കും. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സഹതാരങ്ങളോട് പോഗ്ബ പറയുന്നു.

എനിക്ക് കളിക്കളത്തിൽ പോരാളികളെയാണ് കാണേണ്ടത്. കപ്പില്ലാതെ നമ്മൾ നാട്ടിലേക്ക് മടങ്ങരുത്. ഇന്ന് നമ്മൾ അവരെ ഇല്ലാതാക്കും. മെസി ഉണ്ടോ ഇല്ലയോ... അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. നമ്മൾ ഈ ലോകകപ്പ് വിജയിക്കാനാണ് വന്നിരിക്കുന്നത്. അത് നേടിയെടുക്കുക തന്നെ ചെയ്യും പോഗ്ബ പറയുന്നു.

പോഗ്ബയുടെ വാക്കുകൾ വെറുതെയായില്ലെന്ന് മൽസര ഫലം സാക്ഷ്യപ്പെടുത്തുന്നു. പ്രീ ക്വാർട്ടറിൽ അര്ജന്റീനയെ 4-3ന് ഫ്രാൻസ് പരാജയപ്പെടുത്തി. പിന്നീട് ക്വാർട്ടർ ൈഫനലിൽ യുറഗ്വായ്ക്കെതിരായ മത്സരത്തിന് മുൻപും പോഗ്ബ ടീമംഗങ്ങളെ ഇതുപോലെ പ്രചോദിപ്പിച്ചിരുന്നു. അതിപ്രകാരമായിരുന്നു.

ഇനി പിന്നോട്ടൊരു തിരിഞ്ഞുനോട്ടമില്ല. നമ്മൾ ഈ വിജയം തുടരാൻ പോകുകയാണ്. ജൂലായ് 15ന് നമ്മൾ റഷ്യയിൽ തന്നെയുണ്ടാകണം. ഇന്ന് ബ്ലെയ്സെ ബെഞ്ചിലാണ്. (മഞ്ഞക്കാർഡിനെ തുടർന്ന് മറ്റൗഡിക്ക് ക്വാർട്ടറിൽ കളിക്കാനായിരുന്നില്ല) അവന് നിരാശനാണ്. ഗ്രൗണ്ടിലുള്ള നമ്മളിൽ ആരേക്കാളും ഗ്രൗണ്ടിലിറങ്ങി കളിക്കാനുള്ള ആഗ്രഹം അവനുണ്ട്. അടി കിട്ടിയവനെപ്പോലെ ഇരിക്കുകയാണവൻ. അതുകൊണ്ട് ഇന്ന് അവന് വേണ്ടിയാകണം നമ്മൾ പോരാടേണ്ടതെന്നും പോഗ്ബ പറയുന്നു. സെമിക്കും ഫൈനലിനും മുൻപ് പോഗ്ബ ഇത്തരത്തിൽ ടീമിനെ പ്രചോദിപ്പിച്ചിരുന്നു.

പിന്നീട് െസമിയിൽ ബെൽജിയത്തേയും ഫൈനൽ ക്രൊയേഷ്യയേയും കീഴടക്കി ഫ്രാൻസ് ലോകജേതാക്കളാകുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്. 

MORE IN SPORTS
SHOW MORE