ഒരു അത്താഴത്തിന് ഏഴുലക്ഷം രൂപ! ബില്ല് കണ്ട് ഞെട്ടി ആകാശ് ചോപ്ര

akash-chopra
SHARE

‍മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു റസ്റ്റോറന്റ് ബില്ലിന്‍റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. ബട്ടൂര, പനീർ ടിക്ക, വെജ് കബാബ് തുടങ്ങിയ ഭക്ഷണമാണ് ചോപ്രയും കുടുംബവും റസ്റ്റോറന്റിൽ നിന്നും അത്താഴത്തിന് കഴിച്ചത്. കഴിച്ചു കഴിഞ്ഞ് ബിൽ കിട്ടി അതിൽ നോക്കിയ ചോപ്ര ശരിക്കും ഒന്നു ഞെട്ടി, ഏഴുലക്ഷം രൂപയാണ് അടയ്ക്കേണ്ട തുകയായി രേഖപ്പെടുത്തിയിരിക്കുന്നത്!

ബില്ലിന്റെ പകർപ്പാണ് ആകാശ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ബട്ടൂരയ്ക്ക് തൊണ്ണൂറായിരം രൂപ, പനീർ ബട്ടറിന് തൊണ്ണൂറ്റി ഒമ്പതിനായിരം, പനീർ ടിക്കയ്ക്ക് തൊണ്ണൂറ്റി ആറായിരം,  വെജ് കബാബിന് ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരവും. എല്ലാം കൂടി കൂട്ടി ഏഴുലക്ഷത്തിനടുത്ത് രൂപയും. ഇങ്ങനെയാണ് ബില്ല് ലഭിച്ചത്. 'ഒരു അത്താഴത്തിന് ഏഴു ലക്ഷത്തിനടുത്ത് ചിലവാക്കി. ഇന്തൊനേഷ്യയിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടുകൂടിയാണ് ആകാശ് ചോപ്ര ചിത്രം പങ്കുവച്ചത്. 

എന്നാൽ ഞെട്ടാൻ വരട്ടെ. സംഗതിയുടെ സത്യാവസ്ഥ ഇതാണ്. ബില്ലിൽ കാണിച്ചിരിക്കുന്നത് ഇന്ത്യൻ തുകയല്ല, ഇന്തൊനേഷ്യൻ മൂല്യമാണ്. ഇന്ത്യയിലെ ഒരു രൂപ ഇന്തൊനേഷ്യയിലെ 210 രൂപയാണ്. അതായത് ചോപ്ര ആകെ കഴിച്ച ഭക്ഷണത്തിന് ഇന്ത്യൻ മൂല്യമനുസരിച്ച് 3,500 രൂപയോളമേ ആയിട്ടുള്ളു. ഇന്തൊനേഷ്യൻ മൂല്യമനുസരിച്ചാണ് 7 ലക്ഷത്തോളം രൂപ വരുന്നത്. ട്വിറ്ററിൽ നിരവധി ഫോളോവർമാർ ഉള്ള ആകാശ് ചോപ്രയുടെ ഈ പോസ്റ്റിനെ നിറചിരികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. തെറ്റിദ്ധരിപ്പിക്കാൻ എന്തിന് ഇങ്ങനെയൊരു പോസ്റ്റിട്ടുവെന്ന് വിമർശനവും ഉയരുന്നുണ്ട്. എന്നാൽ സംഭവം സ്പോർട്സ്മാൻ സിപിരിറ്റിൽ തന്നെയാണ് ചോപ്രയും നേരിട്ടത്. 2003–2004 കാലഘട്ടത്തിൽ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനായി തിളങ്ങിയ താരമാണ് ആകാശ് ചോപ്ര.

MORE IN SPORTS
SHOW MORE