ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയം വിൽക്കാന്‍ നീക്കം; ആരാധകർക്ക് പ്രതിഷേധം

wembley-stadiium
SHARE

ഇംഗ്ലീഷ് ഫുട്ബോള്‍ ചരിത്രത്തിൻറെ ഭാഗമായ വെംബ്ലി സ്റ്റേഡിയം വില്‍ക്കാനൊരുങ്ങി ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ . 4,800 കോടി രൂപയാണ് സ്റ്റേഡിയത്തിന് വിലയിട്ടിരിക്കുന്നത്.

ഇംഗ്ലീഷ് ആരാധകരുടെ സംഗീതത്തില്‍ പോലുമുണ്ട് വെംബ്ലിയോടുള്ള പ്രണയം. ഇംഗ്ലണ്ടിന്റെ ഹൃദയത്തില്‍ പതിഞ്ഞ ഏക ലോകകപ്പ് നേട്ടത്തിന് സാക്ഷിയായ മൈതാനം. ഫുട്ബോളിന്റെ കത്തീഡ്രലെന്ന് പെലെ വിശേഷിപ്പിച്ച  വെംബ്ലി സ്റ്റേഡിയം .

600 മില്യന്‍ യൂറോയ്ക്ക് വില്‍ക്കാനൊങ്ങുകയാണ് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ അസോസിയേഷന്‍. പാക്കിസ്ഥാനി അമേരിക്കന്‍ വ്യവസായിയായ ഷാഹിദ് ഖാനുമായി ചര്‍ച്ച അന്തിമഘട്ടത്തിലാണ് . ഇംഗ്ലണ്ടിലെ അടിസ്ഥാന ഫുട്ബോള്‍ വികസനത്തിന് കൂടുതല്‍ പണംകണ്ടെത്താനാണ് വെംബ്ലി സ്റ്റേഡിയം വില്‍ക്കുന്നത്.  എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയെന്ന് ആരോപിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഗാരി നെവില്ലെ രംഗത്തെത്തി. ആരാധകര്‍ക്കിടയില്‍ നടന്ന അഭിപ്രായവോട്ടെടുപ്പിലും സ്റ്റേഡിയം വില്‍ക്കുന്നതിനെതിരാണ് ഭൂരിപക്ഷ അഭിപ്രായം .

MORE IN SPORTS
SHOW MORE