കുറ്റ്യാടിപ്പുഴയുടെ കുത്തൊഴുക്കിനെ വെല്ലുവിളിച്ച് കയാക്കിങ് താരങ്ങൾ

kayaking
SHARE

കോഴിക്കോട് കുറ്റ്യാടിപ്പുഴയുടെ കുത്തൊഴുക്കിനെ വെല്ലുവിളിച്ച് കയാക്കിങ് താരങ്ങള്‍. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വൈറ്റ് വാട്ടര്‍ ഫ്രീസ്റ്റൈല്‍ കയാക്കിങ് മത്സരത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെ രാജ്യാന്തര താരങ്ങള്‍ മാറ്റുരച്ചത്. 

കുറ്റ്യാടി പുഴയും കടവന്ത്ര പുഴയും കൂടിചേരുന്ന മീന്‍തുള്ളിപ്പാറയിലാണ് കയാക്കിങ് മത്സരം. കലിതുള്ളിയൊഴുകുന്ന പുഴയുടെ ശക്തമായ ഒാളങ്ങളെ തുഴകൊണ്ട് നിയന്ത്രിച്ച്   സാഹസിക പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.

45 താരങ്ങളാണ് മത്സരിക്കുന്നത്,രാജ്യാന്തര മത്സരങ്ങളില്‍ കഴിവ് തെളിയിച്ച വിദേശ താരങ്ങളുടെ പ്രകടനമായിരുന്നു ഏറെ ആകര്‍ഷകം,രണ്ട് മലയാളി താരങ്ങളുടെ സാന്നിധ്യവും നാട്ടുകാരില്‍ ആവേശമേറ്റി.

MORE IN SPORTS
SHOW MORE