ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന്‍ ബെക്കറിനെ റാഞ്ചാൻ 493 കോടി വാഗ്ദാനം ചെയ്ത് ലിവര്‍പൂൾ

club
SHARE

ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന്‍ ബെക്കറിനായി ലോക റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍. 493 കോടി രൂപയാണ് ആലിസനെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍ ഇറ്റാലിയന്‍ ക്ലബ് എ എസ് റോമക്ക് വാഗ്ദാനം ചെയ്തത്. കൈമാറ്റം നടപ്പായാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പറാകും ആലിസന്‍ ബെക്കര്‍.

കഴിഞ്ഞ സീസണില്‍ ഗോള്‍ കീപ്പര്‍ ലോറിസ് കാരിയസിന്റെ മണ്ടത്തരത്തിന് ലിവര്‍പൂള്‍ പകരം നല്‍കേണ്ടിവന്നത് ചാംപ്യന്‍സ് ലീഗ് കിരീടം. ഗോള്‍വലക്ക് മുന്നില്‍ ഇനിയൊരു പരീക്ഷണത്തിന് ലിവര്‍പൂള്‍ ഒരുക്കമല്ല. എ എസ് റോമയില്‍ നിന്ന് ലോകകപ്പില്‍ ബ്രസീലിന്റെ ഗോള്‍വലകാത്ത ആലിസന്‍ ബെക്കറിനെ ആന്‍ഫീല്‍ഡിലേക്ക് എത്തിക്കാനാണ് ശ്രമം . ലോകറെക്കോര്‍ഡ് തുകയാണ് റോമക്ക് ലിവര്‍പൂള്‍ വാഗ്ദാനം ചെയ്യുന്നത്. 493 കോടി രൂപ. എന്നാല്‍ വാഗ്ദാനം റോമ നിരസിച്ചുവെന്നും 525 കോടി രൂപ തിരിച്ചാവശ്യപ്പെട്ടുവെന്നുമാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. 2001ല്‍ ജിയാന്‍ല്യൂജി ബഫണായി യുവന്റസ് നല്‍കിയ 422 കോടി രൂപയാണ് നിലവില്‍ ഗോള്‍കീപ്പര്‍ മാര്‍ക്കറ്റിലെ ലോക റെക്കോര്‍ഡ് തുക.  ലോകകപ്പില്‍ ബ്രസീലിനായി അഞ്ചുമല്‍സരങ്ങളിലും ഗോള്‍വലകാത്ത ആലിസന്‍ മുന്നു മല്‍സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ നിലകൊണ്ടു.

MORE IN SPORTS
SHOW MORE