അപമാനഭാരം പേറി ഇതിഹാസതാരം; വിമർശിച്ച് ഗംഭീറും

dhoni-gambeer
SHARE

മഹേന്ദ്രസിങ് ധോണി ഇന്ത്യയുടെ ഇതിഹാസ താരം. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കിരീടം സമ്മാനിച്ച ക്യാപ്റ്റൻ, ആരാധകർ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന തകർപ്പൻ വിജയങ്ങൾ സമ്മാനിച്ച ‘ബെസ്റ്റ് ഫിനിഷർ’, ടെസ്റ്റിൽ ടീം ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച ‘ക്യാപ്റ്റൻ കൂൾ’. വിശേഷണങ്ങൾ ഏറെയുണ്ടായിട്ടും  ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സ് സ്റ്റേഡിയത്തിൽ ആരാധകർ സൂപ്പർതാരത്തെ കൂവി വിട്ടു. പുറത്തായപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ധോണി ക്രീസിലെത്തുമ്പോൾ ആവേശപൂർവ്വം സ്വീകരിച്ചിരുന്ന ആരാധകരാണ് ഇതാഹസതാരത്തെ നാണം കെടുത്തിയത്. ധോണിയുടെ മെല്ലെപ്പോക്ക് ശൈലി നിരവധി വിമർശനങ്ങൾക്കാണ് വഴിവയ്ക്കുന്നത്. തുടർച്ചയായ ഒൻപത് പരമ്പര ജയങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയുളള പരമ്പര നഷ്ടത്തിന് ഏറ്റവുമധികം പഴി കേൾക്കേണ്ടി വരുന്നതും ധോണിക്കാണ്. 

ധോണിയുടെ ബാറ്റിങ്ങ് രീതിയെ കടന്നാക്രമിച്ച ഇന്തന്യൻ താരം ഗൗതം ഗംഭീർ രംഗത്തു വന്നു. . ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ധോണിയുടെ ബാറ്റിങ് രീതി ബാക്കിയുള്ള ബാറ്റ്‌സമാന്‍മാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കിയെന്നാണ് ഗംഭീര്‍തുറന്നടിച്ചത്. ഇത്തരമൊരു രീതിയിൽ ധോണി ബാറ്റ് വീശുന്നതും അടുത്തെങ്ങും കണ്ടിട്ടില്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. അദ്ദേഹത്തിന് മികച്ച സ്കോർ പടുത്തുയർത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. ധോണിയുടെ ഇന്നിങ്‌സില്‍ഡോട്ട് ബോളുകള്‍കൂടുതലായി വരുന്നു. മറുവശത്തു നില്‍ക്കുന്ന ബാറ്റ്്സമാന് ഇത് വന്‍സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ഗംഭീര്‍വ്യക്തമാക്കി

ലീഡ്‌സില്‍നടന്ന അവസാന മത്സരത്തിലും ധോണിക്ക് ഫോമിലെത്താന്‍സാധിച്ചിരുന്നില്ല. 66 ബോളുകള്‍നേരിട്ട ധോണിക്ക് 42 റണ്‍സാണ്  നേടാന്‍സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലാണ് ഇന്ത്യൻ നായകനെ ആരാധകർ കൂവി വിട്ടത്. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിലാണ് ധോണി ഈ കൂവലും പരിഹാസവും ഏറ്റുവാങ്ങി സ്റ്റേഡിയം വിടേണ്ടിവന്നത് എന്നത് വിരോധാഭാസമായി. ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണിയെന്നതും ശ്രദ്ധേയം. 59 പന്തുകൾ നേരിട്ട ധോണി രണ്ടു ബൗണ്ടറി ഉൾപ്പെടെ 37 റൺസെടുത്താണ് പുറത്തായത്. ഈ മെല്ലെപ്പോക്കാണ് ആരാധകരെ ധോണിക്ക് എതിരാക്കിയത്.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനം ധോണിയുടെ ഇംഗ്ലണ്ടിലെ അവസാന പര്യടനമാകുമെന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇംഗ്ലണ്ടിനോട് ഇന്നലെ പരാജയപ്പെട്ട ശേഷം പവലിയനിലേക്ക് പോകവെ മത്സരത്തിനുപയോഗിച്ച പന്ത് അംപയറുടെ കൈയില്‍നിന്ന് വാങ്ങിയ ധോണിയുടെ ദൃശ്യങ്ങള്‍പങ്കുവെച്ചാണ് സോഷ്യല്‍മീഡിയയില്‍വീണ്ടും ധോണിയുടെ വിരമിക്കല്‍ചര്‍ച്ചയാകുന്നത്.

MORE IN SPORTS
SHOW MORE