വിവാദങ്ങളുടെ കുറ്റി തെറിപ്പിച്ച് സച്ചിന്‍റെ മകന്‍; മിന്നുംപ്രകടനം: വിഡിയോ

arjun-tendulkar
SHARE

വിവാദങ്ങളുടെ കുറ്റി തെറിപ്പിച്ച് ക്രിക്കറ്റിന്റെ ദൈവപുത്രൻ. അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് സച്ചിൻ ടെൻഡുക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ. മികച്ച താരങ്ങളെ മാറ്റിനിർത്തിയാണ് അർജുന് അവസരം നൽകിയതെന്ന് നേരത്തെ വിവാദം ഉയർന്നിരുന്നു. എന്നാൽ അവയെല്ലാം അസ്ഥാനത്താക്കി പുലിക്ക് പിറന്നത് പൂച്ചയാകില്ല എന്ന് അർജുൻ തെളിയിച്ച് തുടങ്ങിയിരിക്കുകയാണ്.

അച്ഛൻ ബാറ്റ് കൊണ്ട് ലോകം കീഴടക്കിയെങ്കിൽ മകന് പന്ത് കൊണ്ട് ലോകം കീഴടക്കുമെന്നാണ് ചിലരുടെ വിലയിരുത്തൽ. ഇടംകയ്യൻ പേസറായ അർജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. 

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മൂന്നാം ഒാവറിൽ തന്നെ ആദ്യ വിക്കറ്റ് സ്വന്തമാക്കി അർജുൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഒാപ്പണറായ കാമിൽ മിഷാരയെ എൽബിഡബ്ല്യൂവിൽ കുരുക്കിയാണ് അർജുൻ പന്ത് കൊണ്ട് വിസ്മയം തീർത്തത്.

MORE IN SPORTS
SHOW MORE