ഓടി ഗോളടിക്കാൻ ഉസൈൻ ബോൾട്ട്, സർവ്വം സജ്ജം

bolt
SHARE

ഫു്ടബോള്‍ താരമാകാന്‍ ഉസൈന്‍ ബോള്‍ട്ട് . ഒാസ്ട്രേലയിന്‍ എ ലീഗില്‍ കളിക്കാനാണ് ബോള്‍ട്ട് തയ്യാറെടുക്കുന്നത് . സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിന്റെ ട്രയല്‍സില്‍ ബോള്‍ട്ട് പങ്കെടുക്കും.  

ട്രാക്കിലെ ഒാട്ടം മതിയാക്കിയ ബോള്‍ട്ട് ഇനി മൈതാനത്ത് ഒാടി ഗോളടിക്കും. ഒാസ്ട്രേലിയന്‍ എ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിന്റെ ട്രയല്‍സില്‍ പങ്കെടുക്കും. ട്രയല്‍സില്‍ വിജയിച്ചാല്‍ ലോകത്തിലെ വേഗമേറിയ ഒാട്ടക്കാരനെ മറീനേഴ്സിന്റെ ജേഴ്സിയില്‍ അടുത്ത സീസണില്‍ കാണാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ ബോള്‍ട്ട് ഫുട്ബോള്‍ കളിക്കാരനാകാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. മാഞ്ചസ്റ്ററിനൊപ്പം ചാരിറ്റി ഫുട്ബോള്‍ മല്‍സരങ്ങളില്‍ ബോള്‍ട്ട് പങ്കെടുത്തിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സഹ പരിശീലകന്‍ മൈക് ഫീലനാണ് ഒാസ്ട്രേലിയന്‍ ക്ലബായ മറീനേഴ്സിന്റെ പരിശീലകരില്‍ ഒരാള്‍ .   ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനൊപ്പവും  നോര്‍വീജിയന്‍ ക്ലബ് സ്റ്റോസ്ഗോഡ്സെറ്റിലും  ബോള്‍ട്ട് ഫുട്ബോള്‍ പരിശീലനം തേടിയിരുന്നു. നൂറുമീറ്ററിലും ഇരുനൂറുമീറ്ററിലും ലോകറെക്കോര്‍ഡിനുടമയായ ബോള്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് അത്്ലറ്റിക്സില്‍ നിന്ന് വിരമിച്ചത്

MORE IN SPORTS
SHOW MORE