റൊണാള്‍ഡോ പന്തു തട്ടും മുൻപേ യുവന്റസ് പണം തിരിച്ചുപിടിച്ചു

christiano-ronaldo
SHARE

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി ചെലവഴിച്ച പണത്തിന്റെ പകുതിയും തിരിച്ചുപിടിച്ച് ഇറ്റാലിയന്‍ ക്ലബ് യുവന്റസ് .  റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ യുവന്റസ് ജേഴ്സി വില്‍പനയിലൂടെയാണ് യുവന്റസ് ക്ലബ് പണം വാരുന്നത്.  ജേഴ്സി വില്‍പന പ്രതിദിനം റെക്കോര്‍ഡ് മറികടന്ന് കുതിക്കുകയാണ് . 

ടൂറിനിലെ ഒാള്‍ഡ് ലേഡി മൈതാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ഇവതുവരെ പന്തുതട്ടിയിട്ടില്ലെങ്കിലും  യുവന്റസിന്റെ ഭാഗ്യനക്ഷത്രമായിരിക്കുകയാണ് സി ആര്‍ 7 . റയലില്‍ നിന്ന് 820 കോടി മുടക്കിയാണ് യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയത് . ചെലവഴിയച്ച  തുകയുടെ പകുതി പരസ്യത്തില്‍ നിന്നും റൊണാള്‍ഡോയുടെ ജേഴ്സി വില്‍പനയില്‍ നിന്നും യുവന്റസ് ഇതിനോടകം തിരിച്ചുപിടിച്ചു.

റൊണാള്‍ഡോയുമായി കരാര്‍ ഒപ്പിട്ടതിന്റെ ആദ്യദിനം അഞ്ചുലക്ഷത്തി ഇരുപതിനായിരും ജേഴ്സിയാണ് വിറ്റുപോയത്. ഇരുപതിനായിരും ജേഴ്സി ടൂറിനിലെ അഡിഡാസിന്റെ ഒൗദ്യോഗിക ഷോറൂമില്‍ നിന്ന് വിറ്റഴിച്ചപ്പോള്‍  അഞ്ചുലക്ഷം ജേഴ്സി ഒാണ്‍ലൈന്‍ വഴി ആരാധകര്‍ സ്വന്തമാക്കി.  കഴിഞ്ഞ ‍സീസണില്‍ യുവന്റസിന്റെ വിറ്റുപോയ ആകെ ജേഴ്സികളുടെ എണ്ണം എട്ടുലക്ഷത്തി അന്‍പതിനായിരം മാത്രമാണ്.

സീരി എ സീസണ്‍ ആരംഭിക്കുന്നതോടെ യുവന്റസിന്റെ ജേഴ്സി വില്‍പന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡിലെത്തുമെന്നാണ് കണക്കുകൂട്ടല്‍ . റൊണാള്‍ഡോ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍  യൂ ട്യൂബ് ചാനല്‍ എന്നിവയില്‍ യുവന്റസിനെ  പിന്തുടരുന്നവരുടെ എണ്ണം നാലുകോടി വരെ വര്‍ധിച്ചിരുന്നു .

MORE IN SPORTS
SHOW MORE