പന്തില്ലാതെ ‘പന്തെറിഞ്ഞ്’ ഭുവി, ഇതാണോ ഇന്നത്തെ തന്ത്രം ? ട്രോളെറിഞ്ഞ് ആരാധകർ

Bhuvneshwar-Kumar
SHARE

ഇംഗ്ളണ്ടിനെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ടു ടീമുകളും ഓരോ കളികൾ വീതം ജയിച്ചു തുല്യനിലയിലാണ്. ഇന്നു ജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാകും. 

ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാറിന്റെ നെറ്റിലെ പരിശീലനമാണ് ഇപ്പോൾ വാർത്തയിലിടം പിടിച്ചിരിക്കുന്നത്. പന്തില്ലാതെ പന്തെറിയുന്ന തരത്തിലാണ് താരം പരിശീലിക്കുന്നത്. ബിസിസിഐ തന്നെയാണ് പരിശീലത്തിന്റെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ആരാധകർ ട്രോളുമായി രംഗത്തെത്തുകയും ചെയ്തു. 

ഇന്ത്യയ്ക്ക് ഇന്ന് ആശങ്കകളേറെയാണ്. രണ്ടാം ഏകദിനത്തിലെ സെഞ്ചുറിയോടെ ജോ റൂട്ടും ഫോമിലേക്കു മടങ്ങിയെത്തിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്കു കൂടുതൽ കരുത്തു കൈവന്നിട്ടുണ്ട്. ആദ്യ വിക്കറ്റിൽ തകർത്തടിച്ചു കളിക്കുന്ന ജാസൺ റോയ്–ജോണി ബെയർസ്റ്റോ സഖ്യം ഇംഗ്ലണ്ട് സ്കോർ ബോർഡിലേക്കു നൽകുന്ന സംഭാവന ചില്ലറയല്ല. കുൽദീപ് യാദവിന്റെ പന്തുകളെയും വിജയകരമായി പ്രതിരോധിച്ചതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് എന്തു തന്ത്രമാകും പയറ്റുക എന്നു കണ്ടറിയണം. 

എട്ടാം നമ്പർ ബാറ്റ്സ്മാൻ ഡേവിഡ് വില്ലിവരെ മികച്ച രീതിയിലാണു ബാറ്റു വീശുന്നത് എന്നത് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ ആഴം വ്യക്തമാക്കുന്നു. യുസവേന്ദ്ര ചാഹലിനു മാത്രമാണു രണ്ടാം ഏകദിനത്തിൽ ഭേദപ്പെട്ട ബോളിങ് പ്രകടനം പുറത്തെടുക്കാനായത്. ഭുവനേശ്വർ കുമാറിനു പകരം ടീമിൽ ഇടം പിടിച്ച സിദ്ധാർഥ് കൗളും നിരാശപ്പെടുത്തി. നായകൻ വിരാട് കോഹ്‌ലിക്കു പുറമേ സുരേഷ് റെയ്നയ്ക്കും എം.എസ്.ധോണിക്കും മാത്രമാണു രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിൽ താളം കണ്ടെത്താനായത്. 

MORE IN SPORTS
SHOW MORE