ചരിത്രം കുറിക്കാൻ പരിശീലകന്മാർ; ആരുടെ തന്ത്രമാകും കപ്പിലെത്തുക?

coaches
SHARE

ഫൈനലിന്റെ വിധി നിര്‍ണയിക്കുക രണ്ട് സൂപ്പര്‍ പരിശീലകര്‍.  രണ്ടാംലോകകിരീടം ഏറ്റുവാങ്ങാന്‍ ദിദിയര്‍ ദെഷാം എത്തുമ്പോള്‍ ചരിത്രമാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാട്ടോ ഡാലിച്ചിന്റെ ലക്ഷ്യം. ദിദിയര്‍ ദെഷാം- പ്രണയനഗരത്തിന്റെ വീഥിയിലൂടെ വിശ്വകിരീടവുമായി പടനയിച്ചെത്തിയ രാജകുമാരന്‍. രണ്ടുപതിറ്റാണ്ടിനിപ്പുറം സൈഡ്്ലൈനിനരികിലിരുന്ന് പതിനൊന്നുപേരുടെ കളിമെനയുന്ന തന്ത്രശാലി.  ദെഷാമിന്റെ  തന്ത്രങ്ങള്‍ കളി ഗതിക്കനുസരിച്ച് മാറിമറിയും. ബെല്‍ജിയത്തിനെതിരെ ഗോളടിച്ചശേഷം സാന്‍ഡ്‌വിച്ച് പ്രതിരോധത്തിലേക്ക് ടീമിനെ മാറ്റിയത് ഒരു ഉദാഹരണം .ഹൊസെ മൊറീഞ്ഞോയെപ്പോലെ മാര്‍ഗത്തെക്കാളേറെ വിജയമെന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കുന്ന ചാണക്യന്‍. പരിശീലകനായും കളിക്കാരനായും കിരീടം നേടിയെന്ന മാരിയോ സഗല്ലോയുടേയും ബെക്കന്‍ബോവറുടേയും റെക്കോര്‍ഡ് ദെഷാമിന് വെറും 90 മിനിറ്റ് അകലെ മാത്രം. 

വമ്പന്‍ ക്ലബുകളിലെ സൂപ്പര്‍ താരങ്ങളെ ക്രോട് ദേശീയതയില്‍ ഒരുമിപ്പിച്ച കര്‍ക്കശക്കാരനാണ്  ക്രൊയേഷ്യന്‍ പരിശീകന്‍ സ്ലാട്ടോ ഡാലിച്ച്. പതിനൊന്നുപേരുടെയും കരുത്തറിഞ്ഞ് കളിമെനഞ്ഞ് ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചു ഡാലിച്ച്. പകരക്കാരനാകാന്‍  വിസമ്മതിച്ച  കാലിനിച്ചിനെയും യുക്രൈനെ പിന്തുണച്ച് പോസ്റ്റിട്ട സഹപരിശീലകന്‍ വുകോജെവിച്ചിനെയും പുറത്താക്കി ടീമിന്റെ അധിപനായി . ഈ കാര്‍കശ്യം തന്നെയാണ് കളിക്കളത്തില്‍ ക്രോട്ടുകളുടെ കരുത്തും.

MORE IN SPORTS
SHOW MORE