ഇക്കുറി കനകകിരീടം ആർക്ക്?

world-cup-trophy
SHARE

പല ഭൂഖണ്ഡങ്ങളും രാജ്യങ്ങളും പിന്നിട്ട് കാല്‍പന്തുകളിയുടെ കനകകിരീടം ഇപ്പോള്‍ മോസ്്കോയിലാണ് .. അടുത്ത യാത്രക്കൊരുങ്ങി.... പാരിസിലേയ്ക്കോ സാഗലെബിലേയ്ക്കോ  ഇനി പോകേണ്ടത് എന്ന ചിന്തയിലാണ്  ലോകകപ്പ് .

88 കൊല്ലമായി യാത്ര തുടങ്ങിയിട്ട്. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക്. അതിനിടെ പല കൈകള്‍ എന്നെ എറ്റുവാങ്ങി. പെലെയുടെ ബലിഷ്ടമായ കൈകളില്‍ ഞാന്‍ പുളകം കൊണ്ടു, പിന്നെ  മഥേവുസിന്റെ തലോടല്‍, മറഡോണയുടെ ദൈവത്തിന്റെ കയ്യിലും ഞാന്‍ വിശ്രമിച്ചു. പക്ഷെ മിശിഹായെ  2014ല്‍ കൊതിപ്പിച്ചു കടന്നു കളഞ്ഞു ഞാന്‍. 1970 മുതലാണ് എനിക്ക് ഇന്ന് കാണുന്ന രൂപം വരുന്നത്. അന്നുമുതല്‍ ഫ്രങ്ക്ഫര്‍ട്ട് റോം റിയോ ഡി ജനീറോ യാത്രകള്‍. റിയോയുടെ വിയര്‍പ്പും ഫ്രങ്ക്ഫര്‍ട്ടിന്റെ നിശബ്ദതയും റോമിന്റെ ആഡ്യത്വവും കണ്ടു മടുത്ത ഞാന്‍  1998ലാണ് പാരീസിലെത്തുന്നത്. 

ഐഫല്‍ ടവറും ഫ്രഞ്ച് സൂപ്പും നുണഞ്ഞ്  ഞാന്‍ നാല് കൊല്ലം അവിടെ. 2010ല്‍ ആദ്യമായി  മഡ്രിഡിലെത്തി. കാളപ്പോരൊക്കെ കണ്ട് നാലുകൊല്ലം പൊളിച്ചു. ഇത്തവണ എങ്ങോട്ടായിരിക്കുമോയെന്തോ..? പണ്ടത്തെ എന്തോ പ്രതികാര കഥ റഷ്യയിലെ പാണന്‍മാര്‍ പാടി നടക്കുന്നുണ്ട്. എന്തായാലും ഞാന്‍ കാത്തിരിക്കുകയാണ്. പുതിയൊരു ട്രിപ്പ് ഒത്തുവരുമോ..അതോ ഒരിക്കല്‍ കൂടി ഫ്രഞ്ച് സൂപ്പ് നുണയേണ്ടി വരുമോ.

MORE IN SPORTS
SHOW MORE