സേവാഗ് മെസിയുടെ 'അച്ഛനെ' കണ്ടെത്തി! ഇന്ത്യയിൽ നിന്ന്: വിഡിയോ

messi-ke-chacha
SHARE

വമ്പൻ ടീമുകളെല്ലാം റഷ്യ വിട്ടതോടെ ആരാധരുടെ ആവേശം പതിഞ്ഞ താളത്തിലായെങ്കിലും ഫുട്ബോൾ ജ്വരം അങ്ങനെയങ്ങ് വിട്ടുപോകില്ല. മെസിയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ വൈറലായിരിക്കുന്നത്. 

അതെ, അങ്ങനെ വീരേന്ദർ സേവാഗ് മെസിയുടെ 'അച്ഛനെ' ഇന്ത്യയിൽ നിന്ന് കണ്ടെത്തി. വിഡിയോ കാണുന്ന ആരും ആ ക്യാപ്ഷനോട് യോജിക്കും. ''ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ക്രൊയേഷ്യയെയും മറന്നേക്കൂ, ഇതാണയാൾ'' എന്ന അടിക്കുറിപ്പോടെയാണ് സേവാഗ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായമായ ഒരാൾ മെസിയെ വെല്ലുന്ന ഫ്രീ കിക്ക് എടുക്കുന്ന വിഡിയോ ആണ് പോസ്റ്റിൽ.

എന്നാൽ വിഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം 17,800 ലൈക്കുകളും 2,800 റീട്വീറ്റുകളും സെവാഗിൻറെ ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ‌ ഇതേ പോസ്റ്റിന് 73,600 ലൈക്കുകളും ലഭിച്ചു. 

ആളുകളെ രസിപ്പിക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇതിനു മുൻപും സേവാഗ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

MORE IN SPORTS
SHOW MORE