ഇംഗ്ലണ്ടിന് കരുത്തേകി ഹാരി കെയ്ന്‍ – ഡെലെ അലി – ട്രിപ്പിയര്‍ ത്രയം

england-3-t
SHARE

ഹാരി കെയ്ന്‍ – ഡെലെ അലി – ട്രിപ്പിയര്‍ ത്രയമാണ് ഇംഗ്ലണ്ടിന്  കരുത്തേകുക.  കെയ്ന്‍ മുന്നേറ്റത്തിലും  ഡെലെ അലി മധ്യനിരയിലും ട്രിപ്പിയര്‍ പ്രതിരോധത്തിലും നിറഞ്ഞ് നില്‍ക്കും. സുവര്‍ണ തലമുറയുമായെത്തുന്ന ക്രൊയേഷ്യയുടെ കരുത്ത് മധ്യനിരയിലെ മോഡ്രിച്ചിലും റാക്കിട്ടിച്ചിലുമാണ്. മുന്നേറ്റത്തില്‍ മാന്‍ഡ്സുക്കിച്ചിന്റേയും പ്രതിരോധത്തില്‍ വിദയുടേയും പ്രകടനവും നിര്‍ണായകമാകും

ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല. തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് ത്രീലയണ്‍സ് മാറി. ഏരിയല്‍ ക്രോസുകളുടെ പഴഞ്ചന്‍ രീതികളില്‍ നിന്ന് സുന്ദരമായി പന്തുതട്ടാന്‍ പഠിച്ചു. റഷ്യയില്‍ ഇംഗ്ലീഷ് ടീമിലെ പ്രധാനി ഹാരികെയ്നാണ്. ടോട്ടനത്തിനായി മുപ്പതിലധികം ഗോളടിച്ച് റഷ്യയിലെത്തിയ കെയ്ന്‍ ആറു ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുണ്ട്. സെറ്റ് പീസൊരുക്കുന്നതിലെ മികവാണ് കെയ്നിന്റെ കരുത്ത്

പ്രതിരോധതാരമായിട്ടും 12 തവണ  നിര്‍ണായക പാസുകളും ടാക്ളിങും നടത്തിയ ട്രിപ്പിയര്‍  ഇംഗ്ലീഷ് നിരയില്‍ നിര്‍ണായകമാകും. പരുക്ക് മാറി തിരിച്ചെത്തിയ ഡെലെ അലി സ്വീഡനെതിരെ ഗോള്‍ നേടിയത് ടീമിന്റെ പ്രതീക്ഷ കൂട്ടുന്നു. 

ക്രൊയേഷ്യന്‍ പടയുടെ പ്രതീക്ഷ മധ്യനിരയിലാണ്. വിജയകരമായി 294 പാസുകളുകള്‍ നല്‍കിയ മിഡ്ഫീല്‍ഡ് ജനറല്‍ മോഡ്രിച്ചാണ് ക്രോട്ടുകളുടെ കുന്തമുന. രണ്ടു ഗോളുകളും താരം നേടിയിട്ടുണ്ട്, ഒരു ഗോള്‍ വീതമടിച്ച റാക്കിട്ടിചും മാന്‍സൂക്കിച്ചും ക്രൊയേഷ്യന്‍ നിരയില്‍ നിര്‍ണായകമാകും.

പ്രതിരോധത്തില്‍ റഷ്യയ്ക്കെതിരെ നിര്‍ണായക ഗോള്‍ നേടിയ വിദയാണ് താരം.  23 തവണയാണ് ഗോളെന്നുറച്ച മുന്നേറ്റങ്ങളെ വിദ തകര്‍ത്തത്, ഡേവര്‍ സൂക്കറിന്റെ അനിയന്‍മാര്‍ തലയുയര്‍ത്തി റഷ്യയില്‍ നിന്ന് മടങ്ങാനൊരുങ്ങുമ്പോള്‍ ആറു പതിറ്റാണ്ടിന് ശേഷം കിരീടം ഫുട്ബോളിന്റെ തറവാട്ടിലെത്തിക്കലാണ് കെയ്നിന്റേയും കൂട്ടരുടേയും ലക്ഷ്യം

MORE IN SPORTS
SHOW MORE