കണ്ണൂർ കലക്ടറുടെ പോസ്റ്റ്; ജർമൻ ആരാധകരെ കളിയാക്കിയോ?

kannur-collector-fb-post
SHARE

ലോകകപ്പിൽ ദക്ഷിണകൊറിയയോട് തോറ്റുപുറത്തായതിന് പിന്നാലെ ജർ‌മൻ‌ ആരാധകരെ തേടി കണ്ണൂർ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒറ്റവായനയിൽ ട്രോളാണെന്ന് തോന്നുമെങ്കിലും പോസ്റ്റിൽ അല്‍‌പം കാര്യമുണ്ട്.

കണ്ണൂരിലെ എല്ലാ ജർമൻ ആരാധകരും ജർമൻ ടീമിന് വേണ്ടി വെച്ച ഫ്ലക്സുകൾ‌ സ്വമേധയാ എടുത്തുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കലക്ടർ മീർ മുഹമ്മദ് അലിയുടെ പോസ്റ്റ്. പോസ്റ്റിന് പിന്തുണയും തെറിവിളിയുമുണ്ട്. 

നേരത്തെ ലോകകപ്പ് പ്രമാണിച്ച് പിവിസി ഫ്ലക്സ് ഉപയോഗിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകകപ്പ് ആവേശം കെടുത്തുന്നതാണ് കലക്ടറുടെ നീക്കമെന്ന് വിമർശനമുയർന്നിരുന്നു. രാഷ്ട്രീയനേതാക്കളുടെ ഫ്ലക്സുകൾ നീക്കം ചെയ്യാനും ഈ ഉത്സാഹം കാണിക്കണമെന്നും ചിലർ പറയുന്നു. 

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണകൊറിയയോട് മറുപടിയില്ലാത്ത രണ്ടുഗോളിന് തോറ്റാണ് നിലവിലെ ചാംപ്യന്മാരായ ജർമനി പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ജർമനി നോക്കൗട്ട് കാണാതെ പുറത്താകുന്നത്. 2010ൽ ഇറ്റലിയും 2014ൽ സ്പെയിനും ചാംപ്യന്മാരായെത്തി ആദ്യറൗണ്ടിൽ പുറത്തായിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.