അനന്തരം മെസ്സി ഉയിർത്തെഴുന്നേറ്റു, ദിനുവിനെയോർത്ത് വിതുമ്പി സോഷ്യൽ മീഡിയ

dinu-alex
SHARE

ഈ വിജയം അവനു വേണ്ടിക്കൂടിയുള്ളതാണ്- ദിനു മെസി അലക്സ്. പുറത്തേക്കുള്ള വാതിലുകൾ കൊട്ടിയടച്ച് കാൽപന്തുകളിയുടെ മിശിഹാ നൈജീരിയക്കെതിരെ ആദ്യഗോൾ നേടിയപ്പോൾ അതു കാണാൻ മെസ്സിയെ ചങ്കിലേറ്റിയ ആരാധകൻ ഉണ്ടായിരുന്നില്ല. മീനച്ചിലാറിൻറെ ആഴക്കയങ്ങളിലേക്ക് മുങ്ങിത്താണപ്പോൾ ഇനിയൊരു ഉയിര്‍ത്തെഴുന്നേൽപ് ഉണ്ടാകുമെന്ന് കരുതിക്കാണില്ല. ദിനുവിൻറെ കണ‍ക്കു കൂട്ടലുകൾ തെറ്റിച്ച്, വിമർശകരുടെ വായടപ്പിച്ച് അർജറീന ഉയിര്‍ത്തെഴുന്നേറ്റപ്പോൾ കളിയാരാധകർ ഒരിക്കൽ കൂടി ദിനുവിനെ ഓർത്തു, ദിനൂ നീയുണ്ടായിരുന്നെങ്കിലെന്ന് വിതുമ്പി. 

ഇത് അവനു വേണ്ടിക്കൂടിയുള്ളതാണെന്ന് നവമാധ്യമങ്ങളിലൂടെ പലരും പറഞ്ഞു, ഫുട്ബോൾ ലോകത്തെ അടങ്ങാത്ത കാത്തിരിപ്പിൻറെ പേരാകുന്നു അർജൻറീനയെന്ന് ആരാധകർ ഊറ്റം കൊണ്ടു. അപ്പോഴും ദിനുവിനെ ഓർത്ത് നെടുവീർപ്പിട്ടു, ഒരു നിമിഷത്തിൻറെ തോന്നലിൽ അതു വേണ്ടിയിരുന്നില്ലെന്നു പറഞ്ഞു. 

അതെ, ദിനൂ, ഈ വിജയം നിനക്കു വേണ്ടിക്കൂടിയുള്ളതാണ്, നിന്നെപ്പോലെ ഫുട്ബോൾ ചങ്കും ചങ്കിടിപ്പുമായ ആരാധകർക്കു വേണ്ടിക്കൂടിയുള്ളതാണ്...

MORE IN SPORTS
SHOW MORE