'അതിനെ എടുത്ത് കിണറ്റിലിട്', പ്രവചനം പാളി, അക്കില്ലസ് പൂച്ചയ്ക്ക് പൊങ്കാല

achilles
SHARE

റഷ്യൻ മൈതാനത്ത് മെസ്സിയും കൂട്ടരും കളം നിറ‍ഞ്ഞാടിയപ്പോൾ ആരാധകരുടെ പ്രാർത്ഥനകള്‍ സഫലമായി, വിമർശകരു‍ടെ വായടഞ്ഞു. കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്നു.

അപ്പോഴും വിമർശനങ്ങളേറ്റു വാങ്ങുന്ന ഒരാളുണ്ട്. ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ പ്രവചനക്കാരിൽ ശ്രദ്ധേയനായ അക്കില്ലസ് പൂച്ചയാണത്. മത്സരത്തിൽ നൈജീരിയ വിജയിക്കുമെന്നാണ് അക്കില്ലസ് പ്രവചിച്ചത്. ആരാധകർ അൽപം ആശങ്കയിലുമായിരുന്നു. പ്രീക്വാർട്ടറിനും നൈജീരിയക്കുമിടയിൽ അർജൻറീന സമ്മർദ്ദത്തോടെ കളിച്ചു. പ്രവചനം സത്യമാകരുതേ എന്നായിരുന്നു ആരാധകരുടെ പ്രാര്‍ത്ഥന. 

അക്കില്ലസിനെ കൊന്നുകളയമെന്നും എടുത്ത് കിണറ്റിലിടണമെന്നുമൊക്കെയാണ് ഇപ്പോൾ ആരാധകർ പറയുന്നത്. പൂച്ചയുടെ വാലു പിടിച്ച് ഭിത്തിയിലടിക്കാൻ ആരുമില്ലേ എന്നും ഒരു കൂട്ടർ. അക്കില്ലസിന് ഇപ്പോൾ കഴിക്കാൻ കിട്ടുന്നത് ആന്ധ്രാ മീൻ ആണെന്ന് മറ്റൊരാൾ. 

നൈജീരിയയോടുള്ളതിനേക്കാൾ ശത്രുതയായിരുന്നു ആരാധകര്‍ക്ക് അക്കില്ലസ് പൂച്ചയോട്. മുൻ മത്സരങ്ങളിലെ വിജയം കൃത്യമായി പ്രവചിച്ചത് നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഒടുവിൽ കാത്തിരുന്ന വിജയമെത്തി, മിശിഹാ ഉയിർത്തെഴുന്നേറ്റു. അക്കില്ലസിൻറെ ഭാവിയെന്താകുമെന്ന് ഇനി കണ്ടറിയാം.

MORE IN SPORTS
SHOW MORE