ആ സ്വപ്നം സഫലമാക്കാതെ വിരമിക്കില്ല; നെഞ്ചുറപ്പുള്ള വാക്കുമായി മെസി

messi-new
SHARE

അർജന്റീന, മെസി ആരാധകർക്ക് ആശ്വസിക്കാം. താൻ വിരമിക്കുകയാണെന്ന വാർത്ത തള്ളി സാക്ഷാൽ ലയണൽ മെസി തന്നെ രംഗത്തെത്തി. ലോകകപ്പ് വിജയമെന്ന സ്വപ്നം സഫലമാകാതെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു. ഇൗ ലോകകപ്പിൽ ഇതുവരെയുള്ള പ്രകടനത്തിൽ ടീമിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരു മൽസരം പോലും കളിക്കാനാവാത്തതും ടീമിനെആകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെസി വിരമിക്കുന്ന തരത്തിലുള്ള വാർത്തകൾ പരന്നത്. ഇതിന് പിന്നാലെയാണ് മെസ്സി തീരുമാനം വ്യക്തമാക്കിയത്

ലോകകപ്പിൽ അർജന്‍റീനൻ ടീമിന്‍റ പ്രകടനത്തെ ആശ്രയിച്ചായിരിക്കും രാജ്യാന്തര ഫുട്ബോളിൽ തുടരുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പറഞ്ഞാണ് ലിയോണൽ മെസ്സി റഷ്യയിലെത്തിയത്. ലോകകപ്പ് വിജയമാണ് ഓരോ അർജന്‍റീനക്കാരുടെയും സ്വപ്നം. എന്‍റെ ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ഇത് കൈവിടാൻ ഞാനൊരുക്കമല്ല. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന‍ കാര്യം ആലോചിക്കുന്നുള്ളൂ എന്നും മുപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മെസ്സി പറഞ്ഞു. ഇതേസമയം, ടീമിൽ ഭിന്നതയില്ലെന്ന വിശദീകരണവുമായി സീനിയർ താരം ഹവിയർ മഷറാനോയും  രംഗത്തെത്തി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.